|    Aug 18 Fri, 2017 12:47 am
FLASH NEWS

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് : ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Published : 8th August 2017 | Posted By: fsq

 

പൂക്കോട്ടൂര്‍: പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവൃത്തിയിലെ ക്രമക്കേടുകള്‍ നേരില്‍കണ്ട്  മനസ്സിലാക്കുന്നതിനായി പ്ലാനിങ് ആന്റ് മോണിറ്ററിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്ന വേളയില്‍ വാര്‍ഡ് മെംബര്‍ അജിതയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍, തന്റെ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രണ്ടു ദിവസം മുമ്പ് പത്രവാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്ന് വാര്‍ഡ് മെംബര്‍ അനിത ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ ജീവനക്കാരുമായി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടക്കുന്നതെന്നാണ് തങ്ങള്‍ മനസ്സിലാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.  വാര്‍ഡ് മെംബറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക