|    Aug 18 Fri, 2017 8:30 am
FLASH NEWS

തൊഴിലുറപ്പ് പദ്ധതിയിലൂടെ മരം നടീല്‍: കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

Published : 12th November 2016 | Posted By: SMR

ഈരാറ്റുപേട്ട: തൊഴിലുറപ്പ് പദ്ധതിയിലൂടെ മരങ്ങള്‍ നട്ടുപിടിപ്പിച്ച ശേഷം പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കാത്ത തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പിടികൂടും. തൈനട്ട് കഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ അവയുടെ പരിപാലനത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്ന് ഗ്രാമവികസന മന്ത്രാലയം നിര്‍ദേശിച്ചു. തൈകള്‍ കരിഞ്ഞുപോയാ ല്‍ തൊഴിലാളികള്‍ക്കു കൂലി ലഭിക്കില്ല. അതാത് മേഖലകളിലെ കാര്‍ഷിക സര്‍വകലാശാലകളോ കൃഷി വിദഗ്ധരോ അംഗീകരിച്ച തൈകള്‍ മാത്രമേ ഇനി മുതല്‍ വഴിയരികിലോ തുറസ്സായ സ്ഥലങ്ങളിലോ നടാവൂ. എന്തെങ്കിലും പ്രയോജനമുണ്ടാവുന്ന ഫല വൃക്ഷങ്ങളോ, മറ്റോ കൂടുതലായി നടന്‍ ശ്രദ്ധിക്കണം. ഓരോ പ്രദേശത്തിനും യോജിച്ച തൈകള്‍ തിരഞ്ഞെടുക്കണം. നടാന്‍ ഉപയോഗിക്കുന്ന തൈകള്‍ ഏതാണെന്നുള്ള വിവരം മുമ്പേ തന്നെ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. വെള്ളം നനയ്ക്കുന്നതിന്റെയും വളമിടുന്നതിന്റെയും കള പറിക്കുന്നതിന്റെയും കണക്ക് നോക്കി വേണം കൂലി നല്‍കേണ്ടതെന്നുന്നു കേന്ദ്രം നിര്‍ദേശിക്കുന്നു. ഓരോയിടത്തേയും ആവശ്യമനുസരിച്ച് വനവല്‍ക്കരണ പരിപാടികള്‍ തൊഴിലുറപ്പിലൂടെ നടപ്പാക്കണമെന്നും കേന്ദ്രം പറയുന്നു. പൊതുസ്ഥലങ്ങളില്‍ കൃഷികള്‍ ചെയ്യുന്നതിനും തടസ്സമില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബജറ്റില്‍ ജലസംരക്ഷണ പ്രവൃത്തികള്‍ക്കായി 65 ശതമാനത്തിലധികം വിഹിതം നീക്കിവെയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നു സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്ന 176 ജല സ്രോതസുകള്‍ നവീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക