|    Aug 23 Wed, 2017 6:17 am
FLASH NEWS

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കുന്നത് പരിഗണനയില്‍: മന്ത്രി

Published : 31st October 2016 | Posted By: SMR

അമ്പലപ്പുഴ: സംസ്ഥാനത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്യുന്നവരുടെ വേതനം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. കൂലി 500 രൂപയെങ്കിലുമാക്കണമെന്നാണ് സര്‍ക്കാര്‍  ആഗ്രഹിക്കുന്നത്. എന്നാല്‍ കേന്ദ്രം തങ്ങളുടെ വിഹിതം അനുവദിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ നിര്‍മിച്ച ചക്കംകേരി മുതല്‍ ആന്നല വരെയുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏഴര ലക്ഷം രൂപ അടങ്കല്‍ തുക വിനിയോഗിച്ച് നിര്‍മിച്ച റോഡ് 320 തൊഴില്‍ദിനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് നല്ലരീതിയില്‍ തൊഴില്‍ ചെയ്താല്‍ കൂടുതല്‍  മേഖലകളില്‍ സര്‍ക്കാര്‍  അവസരം നല്‍കുമെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ദിവസം സംസ്ഥാനം സമ്പൂര്‍ണ ശൗചാലയ  പ്രഖ്യാപനം നടത്തുമെന്നും അടുത്തഘട്ടമായി സംസ്ഥാനത്ത് വീട് ഇല്ലാത്ത ഏഴുലക്ഷം പേര്‍ക്ക് വീട് നല്‍കുന്ന ബൃഹത്തായ ഭവന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എ അഫ്‌സത്ത് അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, വൈസ് പ്രസിഡന്റ് യു രാജ്‌മോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത, പഞ്ചായത്ത് അംഗങ്ങളായ എസ് ഹാരിസ്, സിബിദാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക