|    Apr 29 Sat, 2017 3:16 am
FLASH NEWS

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൃത്യമായി നല്‍കണം

Published : 7th October 2016 | Posted By: Abbasali tf

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൃത്യമായി നല്‍കാനും എല്ലാവര്‍ക്കും നൂറുദിവസത്തെ തൊഴില്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍. ജില്ലാ വികസന കോ-ഓഡിനേഷന്‍ നിരീക്ഷണ കമ്മിറ്റിയുടെ (ദിശ)യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന വിവിധ പദ്ധതികള്‍ യോഗം അവലോകനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9636 പ്രവൃത്തികള്‍ ഏറ്റെടുക്കുകയും 4122 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ 2013-14 വര്‍ഷം ഏറ്റെടുത്ത 24 റോഡ് നിര്‍മാണത്തില്‍ ഏഴെണ്ണം പൂര്‍ത്തിയായി. 14 എണ്ണത്തിന്റെ പണി പുരോഗമിക്കുന്നു. രണ്ടെണ്ണം സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തുടങ്ങിയിട്ടില്ല. ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1456 വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. സപ്തംബര്‍ 30 വരെ 907 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ജില്ലയില്‍ 20 പഞ്ചായത്തുകള്‍ കൂടി വെളിസ്ഥല വിസര്‍ജന മുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കാനുണ്ട്. വാട്ടര്‍ അതോറിറ്റി അടൂര്‍ ഡിവിഷന്റെ കീഴിലുള്ള 21 പദ്ധതികളില്‍ ഒമ്പതെണ്ണം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എഡിഎം സി സജീവ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി ജി രാജന്‍ബാബു സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day