|    Jul 26 Wed, 2017 4:15 pm
FLASH NEWS

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കണം: സി ദിവാകരന്‍

Published : 18th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കണമെന്ന് സി ദിവാകരന്‍ എംഎല്‍എ. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂനിയന്‍ (എഐടിയുസി) ജില്ലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍തര്‍ക്കം നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് വേതനവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കാനും ഈ മേഖലയിലെ തൊഴിലാളികളെ അംഗീകരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മീനാങ്കല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെഎസ് മധുസൂദനന്‍ നായര്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കെപി ശങ്കരദാശ്, പി വിജയമ്മ, പി ബീന, സി സുന്ദരേശന്‍ നായര്‍, എസ് ചന്ദ്രബാബു, എസ്ബി വിനയകുമാര്‍, എസ്ബി വിനയകുമാര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.  ലിസ്സിമണി രക്തസാക്ഷി പ്രമേയവും വിളപ്പില്‍ ശോഭന അനുശോചന പ്രമേയവും അവതരിപ്പിച്ചു. തൊഴില്‍ദിനങ്ങള്‍ 300 ആയി വര്‍ധിപ്പിക്കുക, തൊഴില്‍ സമയം രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാക്കുക, ഇഎസ്‌ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തുക, അപകട മരണസഹായം അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സമ്മേളനം ഭാരവാഹികളായി മീനാങ്കല്‍ കുമാര്‍ (പ്രസിഡന്റ്), കെഎസ് മധുസൂദനന്‍ നായര്‍ (സെക്രട്ടറി), പി ബീന (ഖജാന്‍ജി), എസ്ബി വിനയകുമാര്‍, ടി സുനില്‍കുമാര്‍, ലിസ്സിമണി (വൈസ് പ്രസിഡന്റുമാര്‍), ടിഎം ഉദയകുമാര്‍, എസ് ചന്ദ്രബാബു, എസ് സനു, ഇ രാധാകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഉള്‍പ്പെടെ 51 അംഗം ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക