|    Jan 23 Mon, 2017 8:30 pm
FLASH NEWS

തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ മരിച്ചു

Published : 4th March 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്തിലെ കുഞ്ഞയിനി ഭാഗത്ത് കാറ്റില്‍ തെങ്ങ് കടപുഴകി വീണ് രണ്ടു സ്ത്രീ തൊഴിലാളികള്‍ മരിച്ചു. എടവിലങ്ങ് കാര തളിയാഴ്ചയില്‍ തങ്കമണി(63), ലക്ഷം വീട് കോളനിയിലെ കാരയില്‍ പത്മാക്ഷി(70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ഇവര്‍ രണ്ടു പേരും എടവിലങ്ങ് ഭാഗത്തെ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ശക്തിയായ കാറ്റടിച്ച് തെങ്ങ് വീണത്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പരേതനായ വാസുദേവനാണ് തങ്കമണിയുടെ ഭര്‍ത്താവ്. മക്കള്‍: ബിന്ദുകല. മരുമകന്‍: മധു. പരേതനായ രാജനാണ് പത്മാക്ഷിയുടെ ഭര്‍ത്താവ്. മക്കള്‍: ഷീബ, ഷീജ, ബിന്ദു, രാജീവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക