|    Feb 20 Mon, 2017 3:23 am
FLASH NEWS

തൊഴിലുറപ്പ്; എസ്‌സി/എസ്ടി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിഹിതം പൂര്‍ണമായും വിനിയോഗിക്കാനും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ എസ്‌സി/എസ്ടി പങ്കാളിത്തം വര്‍ധിപ്പിക്കാനും പി കെ ശ്രീമതി എംപിയുടെ നിര്‍ദേശം. കലക്‌ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ നടപടി ശക്തമാക്കണം. എല്ലാ വിദ്യാലയങ്ങളിലും പാചകപ്പുരകളും ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഉണ്ടോയെന്ന കാര്യം ഉറപ്പുവരുത്തണം. മാലിന്യ-കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിലൂടെ ജില്ലയെ ഏപ്രില്‍ രണ്ടിന് സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്തമായും ഡിസംബര്‍ അഞ്ചിനകം സമ്പൂര്‍ണ ഒഡിഎഫ് ജില്ലയായും പ്രഖ്യാപിക്കാനാആുന്ന തരത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും എംപി നിര്‍ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താവായി ജനറല്‍ വിഭാഗത്തെ ഉള്‍പ്പെടുത്താത്തത് പ്രശ്‌നം സൃഷ്ടിക്കുന്നതായും യോഗം വിലയിരുത്തി. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇനി മുതല്‍ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സംസ്ഥാനതലത്തില്‍ തീരുമാനമായതായും യോഗം അറിയിച്ചു. ജില്ലയില്‍ അനധികൃത അക്ഷയകേന്ദ്രങ്ങള്‍ വ്യാപകമാകുന്നതായി പരാതിയുണ്ടെന്ന കാര്യം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ജില്ലാ ഐടി മിഷന്‍ കോ-ഓഡിനേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. മേയര്‍ ഇ പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ദാരിദ്ര്യലഘൂകരണ വിഭാഗം ഡയറക്ടര്‍ കെ രാമകൃഷ്ണന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക