|    Aug 23 Wed, 2017 11:29 am

തൊഴിലുടമകള്‍ ഇതര സംസ്ഥാന തൊഴിലാളികളെ രോഗികളാക്കുന്നു

Published : 9th August 2017 | Posted By: fsq

 

കുറ്റിക്കാട്ടൂര്‍: ജോലിക്കായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ അര്‍ഹിക്കുന്ന താമസ സൗകര്യം നല്‍കുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ ചെറിയ കെട്ടിടങ്ങളില്‍ തിങ്ങിത്താമസിക്കുന്നവരാണ് സിംഹഭാഗം തൊഴിലാളികളും. കുടിക്കാനുള്ള ശുദ്ധജലം പോലും ഇവര്‍ക്ക് അന്യമാണ്. ഇതുകാരണം രോഗങ്ങളും ഇതര സംസ്ഥാന തൊഴിലാളികളിലൂടെ തിരിച്ചുവരുന്നു. കോളറ, മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികളിലൂടെയാണ് വരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രണ്ടുപേര്‍ക്ക് താമസിക്കാവുന്ന മുറികളില്‍ നാലും അഞ്ചും പേര്‍ താമസിക്കുന്നുണ്ട്.  വൃത്തിഹീനമായ വാസസ്ഥലങ്ങള്‍ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ജാഗ്രത കാണിക്കുന്നില്ല. തൊഴിലുടമകള്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്താത്തതും അധികൃതര്‍ക്ക്്് നടപടി സ്വീകരിക്കുന്നതിന് തടസ്സമാവുന്നുണ്ട്. തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ ലേബര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇത് കടലാസിലൊതുങ്ങുന്നത് തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. തൊഴിലില്ലായ്മയും രോഗങ്ങളും ഇതര സംസ്ഥാന തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക