തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം: പരാതി വര്‍ധിക്കുന്നതായി കമ്മീഷന്
Published : 30th July 2016 | Posted By: SMR
കണ്ണൂര്‍: ജില്ലയില്‍ തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി വനിതാ കമ്മീഷന്. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിനു ശേഷം കമ്മീഷന് അംഗം അഡ്വ. നൂര്‍ബീന റഷീദ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കമ്മീഷന് മമ്പാകെ കുട്ടിമാക്കൂലില്‍ ദലിത് കുടുംബം ആക്രമിക്കപ്പെട്ട സംഭവടമക്കം 75 പരാതികളാണെത്തിയത്. കുട്ടിമാക്കൂല്‍ സംഭവത്തില്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്ന് റിപോര്‍ട്ട് തേടി. ആകെ 75 കേസ് പരിഗണിച്ചതില്‍ 46 തീര്‍പ്പാക്കി.
12 പരാതിയില്‍ പോലിസ് റിപോര്‍ട്ട് ആവശ്യപ്പെട്ടു. 5 പരാതി കമ്മീഷന്റെ പൂര്‍ണ സിറ്റിങിനായി മാറ്റി. 15 പരാതി അടുത്ത സിറ്റിങില്‍ പരിഗണിക്കാനായി മാറ്റിവച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്കെതിരേ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാവുന്നതായാണ് പരാതികള്‍.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. നിയമത്തിന്റെ അഭാവമല്ല, സമൂഹത്തിന്റെ മനോഭാവമാണ് പ്രശ്നം. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണത്തിന് കമ്മീഷന് ശ്രമിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലിക-കരാര്‍ ജീവനക്കാരികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നില്ലെന്ന പരാതിയും അദാലത്തിന്റെ പരിഗണനയ്ക്കെത്തി.
ഇക്കാര്യത്തില്‍ നയപരവും നിയമപരവുമായ തീരുമാനങ്ങള്‍ ഉണ്ടാവണമെന്നും അതിനാല്‍ വിഷയം ബന്ധപ്പെട്ട തലങ്ങളില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു. ക്രിമിനല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ പോലിസുകാര്‍ അമിതാവേശം കാണിച്ച് സ്ത്രീയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
മാതമംഗലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃദ്ധമാതാവിന് അനുവദിച്ച് പട്ടയം നല്കിയ മിച്ചഭൂമി അളന്നു തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയും പരിഗണനക്ക് വന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.