|    Nov 25 Sat, 2017 7:23 am
FLASH NEWS

തൊഴിലാളി സമൂഹം ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളവര്‍ : എ വാസു

Published : 2nd August 2017 | Posted By: fsq

 

ആലപ്പുഴ: ലോക ചരിത്രത്തില്‍ മാറ്റങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ചാലകശക്തിയായി മാറിയത് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ സംഘസമര പോരാട്ടങ്ങള്‍ ആയിരുന്നുവെന്നു എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു. വര്‍ത്തമാന ഇന്ത്യയില്‍ സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ ചരിത്രങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് തൊഴിലാളി വര്‍ഗം പുതിയ ചരിത്രം സൃഷ്ടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലും പിടിച്ചു നിര്‍ത്തുന്ന മഹാഭൂരിപക്ഷം വരുന്ന തൊഴിലാളി സമൂഹത്തെ അസമത്വത്തിന്റെ പാതയിലേക്ക് തള്ളിവിടുകയും തൊഴില്‍ മേഖലകളെ കോര്‍പറേറ്റ് വല്‍ക്കരിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തിരുത്തപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ഉമ്മസെല്ലി ഓഡിറ്റോറിയത്തില്‍ നടന്ന എസ്ഡിടിയു ആലപ്പുഴ ജില്ലാ പ്രവര്‍ത്തക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നാസര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്), നൗഷാദ് മംഗലശേരി (സംസ്ഥാന ജനറല്‍ സെക്രട്ടറി), നിസാമുദ്ദീന്‍ തച്ചോണം (സംസ്ഥാന സെക്രട്ടറി), കെ എസ് ഷാന്‍ (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), എം സാലിം (ജില്ലാ ജനറല്‍ സെക്രട്ടറി), റഹിയാനത്ത് സുധീര്‍ (ഡബ്ല്യുഐഎം ജില്ലാ പ്രസിഡന്റ്), നവാസ് കായംകുളം, മധു ശ്രീധര്‍, നജീം മുല്ലാത്ത്, സെമീര്‍ തോട്ടപ്പള്ളി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക