|    Nov 22 Wed, 2017 12:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൊഴിലാളി സംഘടനകള്‍ കങ്കാണിപ്പണി എടുക്കേണ്ടതില്ല: പിണറായി

Published : 1st November 2016 | Posted By: SMR

പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കങ്കാണിപ്പണി തൊഴിലാളി സംഘടനകള്‍ എടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ച് തൊഴിലാളികളെ സംഘടിപ്പിക്കുകയാണ് തൊഴിലാളി സംഘടനകള്‍ ചെയ്യേണ്ടത്. തൊഴിലാളി സംഘടനകള്‍ക്കിടയിലെ തെറ്റായ പ്രവണതകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോമൈതാനിയില്‍ നടന്ന പതിമൂന്നാമത് സിഐടിയു സംസ്ഥാന സേളനത്തിന്റെ സമാപന പൊതുസേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നു കമ്മീഷന്‍ പറ്റുന്നത് പോലുള്ള നടപടികള്‍ക്ക് ഒരു തൊഴിലാളിയും മുതിരരുത്. തൊഴില്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ സംഘടനകള്‍ അംഗീകരിക്കണം.  ആര്‍എസ്എസും സംഘപരിവാരവും ശ്രമിക്കുന്നത് രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാനാണ്. ഇതിന് ആദ്യം തകര്‍ക്കേണ്ടത് തൊഴിലാളി വര്‍ഗത്തെയാണെന്ന് അവര്‍ തിരിച്ചറിയുന്നു.  മുമ്പ് മുസ്‌ലിംകളെ മാത്രമാണ് സംഘപരിവാരം ആക്രമിച്ചിരുന്നതെങ്കില്‍ ഇന്ന് പിന്നാക്ക വിഭാഗക്കാരെയും ആക്രമിക്കുകയാണ്. ഇത് സംഘപരിവാരത്തിന്റെ സവര്‍ണമുഖമാണ് കാണിക്കുന്നത്. മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാന സേളനം ഇന്നലെ അവസാനിച്ചു. സമാപന സേളനത്തില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവം ആനന്ദന്‍ അധ്യക്ഷത വഹിച്ചു.
അതിരപ്പിള്ളി വിഷയത്തില്‍ കേവല പരിസ്ഥിതി വാദത്തോട് യോജിപ്പില്ലെന്നു, പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താസേളനത്തില്‍ സിഐടിയു സംസ്ഥാന ഖജാഞ്ചി  പി നന്ദകുമാര്‍ പറഞ്ഞു. അതിരപ്പിള്ളി വിഷയത്തില്‍ സിഐടിയുവിന് പഴയ നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക