കോഴിക്കോട്: തൊഴിലാളികളുടെ പ്രിയ നേതാവ് സിഐടിയു ജില്ലാസെക്രട്ടറി പി ടി രാജന് നൂറുകണക്കിനാളുകള്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
പ്രിയ നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലും സിപിഎം ജില്ലാ ഓഫിസിലും നൂറുകണക്കിനാളുകള്‍ എത്തി. രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കളും ജനപ്രതിനിധികളും ആദരാജ്ഞലി നേരാനെത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചക്കായിരുന്നു—ഭൗതികശരീരം കോവൂരിലെ രാജ് നിവാസിലെത്തിച്ചത്. സിപിഎം ജില്ലാകമ്മിറ്റി അംഗവും ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴസ് ഫെഡറേഷന്(സിഐടിയു) സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ രാജന്റെ മരണം റാഞ്ചിയില്‍ വച്ചായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന്വെച്ച മൃ—തദേഹം അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളെത്തി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, സംസ്ഥാനവൈസ്പ്രസിഡന്റ് ടി പി രാമകൃഷ്ണന്, സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹത്തി ല്‍ പാര്‍ട്ടിപതാക പുതപ്പിച്ചു.കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എം സി ജോസഫൈന്, എ കെ ബാലന്, സിഐടിയു അഖിലേന്താ്യാസെക്രട്ടറി പി നന്ദകുമാര്‍, പി ജയരാജന്, പി എ മുഹമ്മദ്, എന്‍ കെ രാധ, അഡ്വ. പി സതീദേവി, എം കേളപ്പന് എന്നിവര്‍ മൃതദേഹത്തില്‍ റീത്ത്വെച്ചു. എംഎല്‍എമാരായ എ കെ ശശീന്ദ്രന്, അഡ്വ. പി ടി എ റഹീം, ഇ കെ വിജയന്, കെ കെ ലതിക, പുരുഷന് കടലുണ്ടി, മേയര്‍ വി കെ സി മ്മദ്കോയ,ഡപ്യൂടിമേയര് മീരാദര്‍ശക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, വൈസ്പ്രസിഡന്റ് റീനാ മുണ്ടേങ്ങാട് തുടങ്ങി നിരവധി ജനപ്രതിനിധികളുമെത്തി. കെ ആര് അരവിന്ദാക്ഷന്, പ്രാഫ. എ പി അബ്ദുള്‍ വഹാബ്, തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, കമാല്‍ വരദൂര്‍, പി വി ഗംഗാധരന്, കെ ഹസന്‍കോയ തുടങ്ങിയവര്‍ അന്ത്യാഞ്ജലി നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.