|    Oct 23 Tue, 2018 7:20 pm
FLASH NEWS

‘തൊഴിലാളിസംഘടനാ പ്രവര്‍ത്തനം ഉന്നതമായ സാമൂഹികസേവനം’

Published : 9th January 2018 | Posted By: kasim kzm

മലപ്പുറം: രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെ  ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി തൊഴിലാളി സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനമാണെന്ന് മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്ടിയു  ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സ്മാരക എസ്ടിയു സെന്ററിന് വേണ്ടി  ജില്ലാ കമ്മിറ്റി സമാഹരിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റിക്ക് അദ്ദേഹം കൈമാറി. എസ്ടിയു- എന്‍എല്‍ഒ കോണ്‍ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പ്രഫ. എന്‍ പി സിംഗ് മുഖ്യാതിഥിയായിരുന്നു. എസ്ടിയു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്്മത്തുള്ള 2018 ലെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. വി എ കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ മജീദ്, കെ ടി കുഞ്ഞാന്‍, കെ കെ. ഹംസ, ഉമ്മര്‍ ഒട്ടുമ്മല്‍, ആതവനാട് മുഹമ്മദ് കുട്ടി, എ മുനീറ, അഡ്വ. എം പി ഗോപി, സി അബ്ദുല്‍ നാസര്‍, എം ഉമ്മര്‍, കല്‍പ്പ ബാവ, കൂട്ടായി ബാപ്പുട്ടി, ബി കെ സെയ്ത്, അഷ്ഫ് ടാണ, കെ എം സെയ്തലവി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss