|    Oct 22 Sun, 2017 5:45 pm
FLASH NEWS

തൊഴിലാളിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം: ഏഴ് തൊഴിലാളികള്‍ക്കെതിരെ കേസ്

Published : 1st July 2016 | Posted By: SMR

പത്തനാപുരം: സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനിലെ മാങ്കോട് ചിതല്‍വെട്ടി എസ്‌റ്റേറ്റിലെ ജീവനക്കാരനെ സഹപ്രവര്‍ത്തകരായ ഏഴ് തൊഴിലാളികള്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.

ആശ്രിത നിയമനത്തിലൂടെ പുതുതായി ജോലിയ്‌ക്കെത്തിയ പാതിരിക്കല്‍ സ്വദേശിയായ 25 കാരനായ യുവാവിന് നേരെയാണ് അതിക്രമം നടന്നത്. തൊഴിലാളികളായ ഏഴുപേര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായാണ് യുവാവിന്റെ ബന്ധുക്കള്‍ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത് . മാങ്കോട് നടുമുരുപ്പ് സ്വദേശികളാ ഏഴുപേര്‍ക്കെതിരേയാണ് പത്തനാപുരം പോലിസ് കേസെടുത്തിരിക്കുന്നത്. ചിതല്‍വെട്ടി എസ്‌റ്റേറ്റിലെ പൂങ്കുളഞ്ഞി ഭാഗത്ത് പുതിയ റബര്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന്റെ ഭാഗമായിയുള്ള പണികള്‍ നടന്നുവരുന്നതിനിടെ മുതിര്‍ന്ന തൊഴിലാളികളായ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കാട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും വിവസ്ത്രനാക്കുകയും ലൈംഗിക ചേഷ്ഠകള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പ്രതികളില്‍ നിന്നും കുതറിമാറി രക്ഷപ്പെടുകയായിരുന്നു വെന്നും നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. യുവാവ് ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ച്ച മാത്രമേ ആയിട്ടുള്ളു.
ഇതിനോടകം തന്നെ പ്രതികളായവര്‍ പലതവണ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചിട്ടുണ്ടന്നും ബന്ധുക്കള്‍ പറഞ്ഞു. ഫാമിങ് കോര്‍പറേഷനില്‍ ജോലിയെടുക്കുന്ന ചില സ്ത്രീകള്‍ക്ക് നേരേയും പീഡനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പുറത്തറിഞ്ഞാലുള്ള നാണക്കേട് മൂലം പരാതി നല്‍കാന്‍ മടിക്കുകയാണെന്നും ആരോപണമുണ്ട്. പത്തനാപുരം എസ്‌ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുദ്ധിമാന്ദ്യമുള്ള യുവാവിനെ പീഡിപ്പിച്ച ബന്ധു ഒളിവില്‍
ശാസ്താംകോട്ട: ബുദ്ധിമാന്ദ്യമുള്ള പതിനേഴുകാരനെ പ്രക്യതി വിരുദ്ധ നടപടികള്‍ക്ക് വിധേയനാക്കിയ അയല്‍വാസിയായ ബന്ധുവിനെതിരേ പരാതി. മൈനാഗപ്പള്ളി സ്വദേശി അനില്‍കുമാറിനെതിരെയാണ് യുവാവിന്റെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. ഇയാള്‍ നിരവധി തവണ യുവാവിനെ പ്രക്യതി വിരുദ്ധ നടപടികള്‍ക്ക് വിധേയമാക്കിയതായാണ് പരാതിയില്‍ പറയുന്നത്. പോലിസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഒളിവിലാണ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക