|    May 24 Thu, 2018 5:16 pm
FLASH NEWS

തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

Published : 4th June 2017 | Posted By: fsq

 

മാനന്തവാടി: സമാന്തര സര്‍വീസിനെച്ചൊല്ലി നഗരത്തില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍മാരായ പാലാക്കുളി സജീവന്‍ (27), അമ്പുകുത്തി നിജാസ് (27), ജീപ്പ് ഡ്രൈവര്‍ ചിറക്കര നൗഫല്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. തലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീപ്പുകാര്‍ ഗാന്ധിപാര്‍ക്കിന് സമീപത്തുനിന്ന് ആളുകളെ വിളിച്ചുകയറ്റുന്നത് തലശ്ശേരി റോഡിലെ ഓട്ടോത്തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ സ്ഥലത്തെത്തിയ പോലിസ് ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചയില്‍ രാവിലെ എട്ടുവരെയും രാത്രി ഏഴിനു ശേഷവും ഗാന്ധിപാര്‍ക്കില്‍ വച്ച് ജീപ്പുകാര്‍ക്ക് ആളെ കയറ്റാമെന്ന ധാരണയിലെത്തി പിരിഞ്ഞു. ഇതിനു പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ തലശ്ശേരി റോഡിലെ തലപ്പുഴ ജീപ്പ് സ്റ്റാന്റില്‍ വച്ച് വീണ്ടും വാക്കേറ്റമുണ്ടായത്. ഇതിനിടെയാണ് മൂന്നുപേര്‍ക്കു പരിക്കേറ്റത്. പ്രശ്‌നം വീണ്ടും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നു പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss