|    May 30 Tue, 2017 3:13 pm
FLASH NEWS

തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം;നാല് പേര്‍ക്ക് കുത്തേറ്റു

Published : 22nd August 2016 | Posted By: mi.ptk

murder

കൊല്ലം: പത്തനാപുരത്ത് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. ടൈല്‍ തൊഴിലാളികളായ അജി,ജെയ്‌സണ്‍,അരുണ്‍,ബെന്‍സിലാല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. നാല് പേരും കൊട്ടാരക്കര സ്വദേശികളാണ്. ആലപ്പുഴ സ്വദേശിയായ അനൂപ് എന്നയാളാണ് നാല് പേരെയും കുത്തിയത്. രണ്ട് ദിവസം മുന്‍പാണ് അനൂപ് പ്രദേശത്തെ വാടക വീട്ടില്‍ താമസിക്കാനെത്തിയത്. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day