|    Mar 23 Thu, 2017 7:47 pm
FLASH NEWS

തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന്

Published : 21st March 2017 | Posted By: fsq

 

പാലക്കാട്: രണ്ടുദിവസമായി നടന്ന ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് ബില്‍ഡിംഗ് വര്‍ക്കേഴ്‌സിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം സമാപിച്ചു.
എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളത്തില്‍ നിര്‍മ്മാണരംഗം കനത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും നിര്‍മ്മാണതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനാവശ്യമായ കര്‍മ്മപരിപാടികള്‍ സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1996 ലെ ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ടും വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ആക്ടും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹ്യസുരക്ഷ ഉറപ്പാക്കും വിധവും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കാലാനുസൃതമായി മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധവും ഭേദഗതി ചെയ്യണമെന്ന് പ്രമേയത്തിലൂടെകേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയത് കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിക്കുന്നതിനായി ജനറല്‍ സെക്രട്ടറി കെ രവിയെ ചുമലപ്പെടുത്തി.
എ ഐ സി ബി സി ഡബ്ല്യുവിന്റെ ദേശീയ സമ്മേളനം മെയ് 29, 30, 31 തീയ്യതികളില്‍ ബീഹാറില്‍ വെച്ച് നടത്തുന്നതിന് തീരുമാനിച്ചു. ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് ബില്‍ഡിംഗ് വര്‍ക്കേഴ്‌സിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം  ദേശീയ പ്രസിഡണ്ട് വിജയന്‍കുനിശ്ശേരി, വര്‍ക്കിംഗ് വിമന്‍സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മല്ലിക എന്നിവര്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ബാസുദേവ് ഗുപ്ത(ബംഗാള്‍), നാരായണല്‍ പൂര്‍ബേ(ബീഹാര്‍), പൂജാരെ (മഹാരാഷ്ട്ര), എന്‍ ശിവണ്ണ (കര്‍ണാടക) വെങ്കിടസുബ്ബയ്യ (ആന്ധ്രാപ്രദേശം), പ്രവീണ്‍കുമാര്‍ (തെലുങ്കാന), പ്രസന്നകുമാര്‍(രാജസ്ഥാന്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ ഐ ടിയു സി സംസ്ഥാന വൈസ് പ്രസിഡണ്ടും സംഘാടക സമിതി ഭാരവാഹിയുമായ കെ സി ജയപാലന്‍ നന്ദി പറഞ്ഞു.
യോഗാവസാനം  ദേശീയ സമ്മേളനം വന്‍ വിജയമാക്കുന്നതിന് എല്ലാ സംസ്ഥാന ഘടകങ്ങളും ഇനിയുളള ദിവസങ്ങളില്‍ വിശ്രമരഹിതമായി പ്രവര്‍ത്തിക്കണമെന്ന് ദേശീയ പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക