|    Jan 20 Fri, 2017 11:33 am
FLASH NEWS

തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ പരിരക്ഷ നിഷേധിക്കുന്നു

Published : 13th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മര്‍ദ്ദവും മൂലം ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇഎസ്‌ഐ പരിരക്ഷ നിഷേധിച്ചിരിക്കുന്നതായി പരാതി. കാഞ്ഞിരപ്പള്ളി താലൂക്കിലെ പുതുതായി അനുവദിച്ച ഇഎസ്‌ഐ സ്‌കീമില്‍ ഇതേ താലൂക്കില്‍പ്പെട്ട എരുമേലി തെക്ക് വടക്ക് വില്ലേജുകളെ അകാരണമായി ഒഴിവാക്കിയതിനാല്‍ ഈ വില്ലേജുകളിലെ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇഎസ്‌ഐ ആനുകൂല്യം ലഭിക്കുന്നില്ല. കാഞ്ഞിരപ്പള്ളി ഡിസ്‌പെന്‍സറിയില്‍ നിന്ന ഏകദേശം 11, 12 കിലോമീറ്റര്‍ ദൂരം മാത്രമുള്ള എരുമേലി തെക്ക് വില്ലേജിനെ ഒഴിവാക്കുകയും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരം വരുന്ന വെള്ളാവൂര്‍, മണിമല വില്ലേജുകളെ ഇഎസ് ഐ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത് എരുമേലി തെക്ക് വടക്ക് വില്ലേജുകളിലെ തൊഴിലാളികളോട് ഉദ്യോഗസ്ഥര്‍ കാണിച്ചിരിക്കുന്ന അവഗണനയാണ്. ഇതിന് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്നു ചേനപ്പാടി ക്രംബ് ഫാക്ടറിയിലെ ഐഎന്‍ടിയുസി യൂനിയന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക