|    Dec 15 Sat, 2018 4:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തൊഴിലാളികള്‍ക്ക് അര്‍ബുദബാധ: സാംസങ് മാപ്പ് പറഞ്ഞു

Published : 24th November 2018 | Posted By: kasim kzm

സോള്‍: കമ്പനിയുടെ ഫാക്ടറികളില്‍ ജോലി ചെയ്തതിനെത്തുടര്‍ന്ന് അര്‍ബുദം ബാധിച്ച തൊഴിലാളികളോട് സാംസങ് ഇലക്ട്രോണിക്‌സ് മാപ്പു പറഞ്ഞു. ഇതോടെ, ഒരു പതിറ്റാണ്ടായി കമ്പനിക്കെതിരേ നടന്നുവന്ന നിയമപോരാട്ടത്തിന് വിരാമമായി.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും രോഗബാധയുണ്ടായ തൊഴിലാളികളോടും കുടുംബങ്ങളോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഉപമേധാവി കിം കി നാം പറഞ്ഞു.
സാംസങ്ങിന്റെ നിര്‍മാണ ഫാക്ടറികളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് അര്‍ബുദം ബാധിച്ചിരുന്നു.
കമ്പനിയുടെ സെമി കണ്ടക്ടര്‍, എല്‍സിഡി ഫാക്ടറികളില്‍ പണിയെടുത്ത തൊഴിലാളികള്‍ക്കാണ് അര്‍ബുദരോഗമുണ്ടായത്. കമ്പനി തൊഴിലാളികളില്‍ 320 പേര്‍ക്ക് തൊഴില്‍സംബന്ധമായ രോഗങ്ങളുണ്ടാവുകയും 11,8 പേര്‍ മരിക്കുകയും ചെയ്തു. രോഗം ബാധിച്ച ഓരോരുത്തര്‍ക്കും കമ്പനി 1,33,000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കാമെന്നു കമ്പനി കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss