|    Aug 19 Sat, 2017 12:40 pm
FLASH NEWS

തൊഴിലാളികളുടെ യോജിച്ചുള്ള മുദ്രാവാക്യം കാലഘട്ടത്തിന്റെ ആവശ്യം: ആര്‍ ചന്ദ്രശേഖരന്‍

Published : 13th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന ഗൗരവപരമായ പലപ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി ട്രേഡ് യൂനിയന്‍ തൊഴിലാളികളുടെ യോജിച്ചുള്ള മുദ്രാവാക്യം കാലഘട്ടിന്റെ ആവശ്യമാണെന്ന് ഐഎന്‍ടിയു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ഷന്‍ കാലത്ത് വലിയ തൊഴിലാളി സ്‌നേഹം പറയുമെങ്കിലും അധികാരത്തിലെത്തി കഴിഞ്ഞാല്‍ ഇതിന് വിരുദ്ധമായിട്ടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും രാജ്യത്തെ പ്രതിശീര്‍ഷവരുമാന വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നത് തൊഴിലാളികളാണെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. ഐഎല്‍ഒ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖരന് പുതിയകാവ് കേരഫെഡ് സംയുക്ത വര്‍ക്കേഴ്‌സ് യൂനിയന്‍ ഏര്‍പ്പെടുത്തിയ സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് കെ രാജശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ സി രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. , ചിറ്റുമൂല നാസര്‍  കൃഷ്ണപിള്ള, യൂസുഫ്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക