|    Jan 20 Fri, 2017 5:30 pm
FLASH NEWS

തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം തള്ളി

Published : 31st August 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ തള്ളിയും ചിലത് അംഗീകരിച്ചും സപ്തംബര്‍ രണ്ടിലെ പണിമുടക്കില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം. പ്രധാനമായും 12 ആവശ്യങ്ങളാണു തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നത്. ഇതില്‍ ചിലതു മാത്രമാണു സര്‍ക്കാര്‍ അംഗീകരിച്ചത്.
അവിദഗ്ധ തൊഴിലാളികളുടെ ചുരുങ്ങിയ ദിവസക്കൂലി 246 രൂപയില്‍ നിന്ന് 350 ആയി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കൂലിയില്‍ കുറവു വരുത്താതെ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ മാറ്റംവരുത്താം. കേന്ദ്ര ജീവനക്കാരുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കുടിശ്ശിക ബോണസ് ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവര്‍ഷം 1,920 കോടി രൂപയുടെ അധിക ചെലവു വരുന്ന ഈ തീരുമാനം 33 ലക്ഷം തൊഴിലാളികള്‍ക്ക് ഉപകരിക്കും. പണിമുടക്ക് ഒഴിവാക്കാനായി നടത്തിയ ചര്‍ച്ചയിലാണു തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ തള്ളി മന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ നയത്തില്‍ മാറ്റംവരുത്തണമെന്ന തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. നിരവധി ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ പണിമുടക്കില്‍ നിന്നു പിന്‍മാറണമെന്ന് ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചു.
അതേസമയം, തങ്ങളുടെ പല ആവശ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ പണിമുടക്കുമായി മുന്നോട്ടുപോവുമെന്നു തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ കൂലി നിലവില്‍ പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്കു ലഭിക്കുന്നുണ്ടെന്ന് സിഐടിയു നേതാവ് തപന്‍ സെന്‍ പറഞ്ഞു. എട്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ പണിമുടക്കുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക