|    Dec 18 Mon, 2017 3:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൊഴിലാളികളുടെ ഓണക്കാല ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു: മന്ത്രി

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ്, മലബാര്‍ ഡിസ്റ്റിലറീസ് എന്നിവയിലെ തൊഴിലാളികളുടെ ഓണക്കാല ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍. ജീവനക്കാര്‍ക്ക് 3,500 രൂപ മുതല്‍ 11,000 രൂപ വരെയുള്ള ഓണക്കാല ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. താല്‍ക്കാലിക ജീവനക്കാരായ ലേബലിങ് തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കും. ബിവറേജസ് ജീവനക്കാര്‍ക്കുള്ള ബോണസ് പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്‌സ്‌ഗ്രേഷ്യാ അലവന്‍സ് എന്നിവയില്‍ 29 ശതമാനത്തിന്റെ ആനുകൂല്യമാണു ലഭ്യമാക്കുക. പ്രവര്‍ത്തനം നിര്‍ത്തിവച്ച, മലബാര്‍ ഡിസ്റ്റിലറീസിലെ ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക ഓണക്കാലത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ബോണസ് ചര്‍ച്ച ഏകകണ്ഠമായി നടത്താന്‍ സാധിച്ചതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss