|    Dec 12 Wed, 2018 2:57 pm
FLASH NEWS
Home   >  Pravasi   >  

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി

Published : 3rd May 2017 | Posted By: fsq

 

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും അവരുടെ ക്ഷേമത്തിനും വേണ്ട നടപടി എടുക്കുന്നതിലും ഖത്തര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന്  തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ ഈസാ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി. മെയ് ദിനത്തോട് അനുബന്ധിച്ചു പേള്‍ ഖത്തറിലെ കെമ്പന്‍സ്‌കി ഹോട്ടലില്‍ നടന്ന  സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ഖത്തര്‍ ഗതാഗത വകുപ്പുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയമാണ്  തൊഴിലാളി ക്ഷേമത്തെ സംബന്ധിച്ച്  സെമിനാര്‍ സംഘടിപ്പിച്ചത്.   ഖത്തര്‍ ദേശീയ വിഷന്‍ 2030 മായി ബന്ധപ്പെട്ടാണ് രാജ്യത്തെ തൊഴിലാളി സൗഹൃദ രാഷ്ട്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അറബ് മേഖലയിലെ മറ്റ് രാജ്യങ്ങളെ  അപേക്ഷിച്ചു  വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന തൊഴിലാളികളുടെ എണ്ണം ഖത്തറില്‍ വളരെ കൂടുതലാണ്. ഇത്തരം തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് രാജ്യത്തിന്റെ ധാര്‍മിക ബാധ്യതയായാണ് ഖത്തര്‍ മനസിലാക്കുന്നതെന്നും തൊഴില്‍ മന്ത്രി വിശദീകരിച്ചു. തൊഴിലാളികളുടെ പുസ്തകം 2017 എന്ന പേരില്‍ തൊഴില്‍ മന്ത്രാലയം തയാറാക്കിയ പുസ്തകം  ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി അധ്യക്ഷനായിരുന്നു.രാജ്യത്ത്  നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം പൂര്‍ണമായും എടുത്തുകളഞ്ഞത് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള ഖത്തറിന്റെ അതീവ താല്‍പര്യമാണ് കാണിക്കുന്നത്. 2016ല്‍ നിലവില്‍ വന്ന പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റെസിഡന്‍സി എന്നിവയുമായി ബന്ധപ്പെട്ട നിയമം സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെ എടുത്തുകളഞ്ഞുകൊണ്ടുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss