|    Apr 20 Fri, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തൊഴിലാളികളുടെ അധികസമയ പരിധി ഉയര്‍ത്തി ഫാക്ടറി ഭേദഗതി ബില്ല് പാസാക്കി

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഫാക്ടറി തൊഴിലാളികള്‍ക്കുള്ള അധികസമയ പരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഫാക്ടറി ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. മൂന്നുമാസത്തില്‍ പരമാവധി അധികസമയം 50 മണിക്കൂര്‍ എന്ന നിലവിലെ നിയമത്തില്‍ നിന്നും 100 മണിക്കൂര്‍ ആക്കിയാണ് ലോക്‌സഭ ഭേദഗതി വരുത്തിയത്. പ്രത്യേക സാഹചര്യത്തില്‍ ഇത് മൂന്നു മാസ പരിധിയില്‍ 75 മുതല്‍ 115 മണിക്കൂര്‍ ആക്കാമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, പൊതുതാല്‍പര്യം പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രത്തിനോ ഇത് 125 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്താമെന്നും ഭേദഗതി നിര്‍ദേശിക്കുന്നു. തൊഴിലിന്റെ അധികസമയ പരിധി സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും പൊളിച്ചെഴുതി രാജ്യത്ത് ഇക്കാര്യത്തില്‍ ഏകീകരണം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കമാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss