|    Oct 17 Wed, 2018 12:41 pm
FLASH NEWS
Home   >  Editpage  >  Second edit  >  

തൊഴിലവസരങ്ങള്‍

Published : 25th September 2017 | Posted By: fsq

 

സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അതോടൊപ്പം മറ്റൊരുകൂട്ടം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ ജര്‍മനിയില്‍ മരത്തില്‍ കൊത്തുപണിയെടുക്കുന്ന (വുഡ്കട്ട്) ജോലിയില്‍ മുഴുകിയവര്‍ അച്ചുകൂടങ്ങള്‍ തച്ചുതകര്‍ത്തിരുന്നു. ബ്രിട്ടനില്‍ തുണിമില്ലുകള്‍ക്കു നേരെയായിരുന്നു ആക്രമണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് കംപ്യൂട്ടിങും വന്നതോടെ പല തൊഴിലാളികളും പുറത്തായി. കഴിഞ്ഞ രണ്ടുമൂന്നു ദശാബ്ദമായി തൊഴിലാളികളുടെ ശരാശരി വേതനം അതേപടി നില്‍ക്കുന്നതിനു കാരണമതാണ്. എന്നാല്‍, രണ്ടും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ലോകബാങ്കിന്റെ റിപോര്‍ട്ട് അനുസരിച്ച് ഈ രംഗത്ത് പണിസ്ഥലത്തു പോവാതെ 50 ലക്ഷം പേരെങ്കിലും പുതുതായി തൊഴിലെടുക്കുന്നുണ്ട്. അതില്‍ നിന്നുള്ള വരുമാനം 600 കോടി ഡോളര്‍ കവിഞ്ഞുവത്രേ! ഗൂഗഌല്‍ മാത്രം പതിനായിരത്തിലധികം ഈ ഗണത്തില്‍ ജോലിയെടുക്കുന്നുണ്ട്. മൈക്രോസോഫ്റ്റും ഫേസ്ബുക്കും ഏതാണ്ട് അത്രതന്നെ ആളുകളെ റിക്രൂട്ട് ചെയ്തിരിക്കുന്നു. ഏതു യന്ത്രമനുഷ്യനായാലും ശരിക്കു പ്രവര്‍ത്തിക്കുന്നതിനു മതിയായ വിവരങ്ങള്‍ നേരത്തേ ശേഖരിച്ചുവയ്ക്കണം. ഇന്നത് മനുഷ്യര്‍ക്കേ കഴിയൂ. എന്നാല്‍, ചുരുങ്ങിയ കൂലി വാങ്ങുന്ന തൊഴിലാളികളുടെ സംഖ്യ കൂടുന്നതിനാണ് ഈ മാറ്റങ്ങള്‍ സഹായിക്കുക എന്നൊരു വിമര്‍ശനവുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss