‘തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയും’
Published : 2nd June 2016 | Posted By: SMR
തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിയുമെന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി. മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
വൈകാതെ തന്നെ സ്മാര്‍ട്ട് സിറ്റിയുടെ മുതിര്‍ന്ന ഉദേ്യാഗസ്ഥര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തിയ്യതിയില്‍ കൂടിക്കാഴ്ച നടക്കും. റമദാനുശേഷം ഗള്‍ഫിലെ ഭരണാധികാരികളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി എത്താമെന്നു സമ്മതിച്ചതായും എം എ യൂസുഫലി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണം ആഗസ്തില്‍ തുടങ്ങും. 20 മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നും യൂസുഫലി പറഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജന്, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹ്മദ് സംബന്ധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.