|    Feb 22 Thu, 2018 12:31 pm
FLASH NEWS

തൊഴിലധിഷ്ടിത പഠനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ മാത്രം ലക്ഷ്യമാക്കി ആവരുത്: പിഎസ്‌സി ചെയര്‍മാന്‍

Published : 30th January 2017 | Posted By: fsq

 

തൃശൂര്‍: പിഎസ്‌സി സുതാര്യമാണെന്നും തൊഴിലധിഷ്ടിത പഠനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ മാത്രം ലക്ഷ്യമാക്കി ആകരുതെന്നും മറ്റു തൊഴില്‍മേഖലകളിലും ഉദ്യോഗാര്‍ഥികള്‍ക്ക് അന്വേഷമം വേണ്ടതാണെന്നും പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റര്‍നാഷനല്‍ തൃശൂരില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം അഡ്വ. കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓയിസ്‌ക ഇന്റര്‍നാഷനല്‍ പ്രസിഡന്‍ര് ഡോ. കെ എസ് രജിതന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യര്‍ ആമുഖ പ്രഭാഷണം നടത്തി. കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗമായി തിരഞ്ഞെടുത്ത ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശിനെ അനുമോദിച്ചു. ഫ്രാങ്കോ ലൂയീസ്, യൂജിന്‍ മോറോളി, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ജോയ് മണ്ണൂര്‍, സുരേഷ് വാര്യര്‍, നീനു രതിന്‍, ഡോ. ജി എസ് വര്‍ഷ, സജീവ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss