|    Jan 19 Thu, 2017 10:35 pm
FLASH NEWS

തൊളിക്കോട് പിഎച്ച്‌സിയിലെ പണി പൂര്‍ത്തിയാവാത്ത കെട്ടിടം ഉദ്ഘാടനം ചെയ്തു

Published : 2nd March 2016 | Posted By: SMR

തൊളിക്കോട്: 1.10 കോടി രൂപ ചെലവാക്കി തൊളിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച കിടക്കകളോടുകൂടിയുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവും മുമ്പേ ഉദ്ഘാടനം നടത്തി.
പൊതുജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് മന്ത്രി വി എസ് ശിവകുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശബരീനാഥന്‍ എംഎല്‍എയുടെ ഓഫിസില്‍ നിന്നു നേരിട്ട് ഇടപെട്ടാണ് ഉദ്ഘാടന പരിപാടി നടത്തിയത്. എന്നാല്‍, പ്രദേശവാസികളില്‍ ഭൂരിഭാഗവും ഉദ്ഘാടനത്തെ സംബന്ധിച്ച് അറിഞ്ഞിരുന്നില്ല.
ആവശ്യാനുസരണം ഡോക്ടര്‍മാരോ നഴ്‌സുമാരോ ജീവനക്കാരോ ഇല്ലാതെ നിലവിലുള്ള ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സാഹചര്യത്തിലാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ദ്രുതഗതിയില്‍ നടത്തിയത്. പഞ്ചായത്ത് ഭരണസമിതിക്കും ഉദ്ഘാടനത്തില്‍ വിയോജിപ്പുണ്ട്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പണിതീരാത്ത പദ്ധതികളെല്ലാം ദ്രുതഗതിയില്‍ ഉദ്ഘാടനം ചെയ്യുകയാണെ ന്നും ആക്ഷേപമുണ്ട്. വിതുര പ്രാഥമികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക