|    Nov 20 Tue, 2018 4:53 pm
FLASH NEWS
Home   >  Editpage  >  Second edit  >  

തൊലിയുടെ നിറം

Published : 22nd August 2018 | Posted By: kasim kzm

ഇന്ത്യക്കാരില്‍ പെണ്ണിന് പൊതുവെ ആണിനേക്കാള്‍ നിറം കൂടുതലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍, സത്യമാണ്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജിയില്‍ നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്. പഠന പ്രബന്ധം ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ തൊലിനിറം നിര്‍ണയിക്കുന്നതില്‍ പരിസ്ഥിതിയുടെ പങ്ക് 16 ശതമാനം മാത്രമാണ്. അതേസമയം, സാമൂഹികവും ജനിതകവുമായ ഘടകങ്ങളാണ് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കുന്നത്.ജാതിയുടെ അടിസ്ഥാനത്തിലും നിറവ്യത്യാസങ്ങള്‍ പ്രകടമാണ്. യുപി, ബിഹാര്‍, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളാണ് പഠനവിധേയരായത്. ആന്ധ്രയിലെ ആണുങ്ങള്‍ പൊതുവെ സ്ത്രീകളേക്കാള്‍ കറുത്തവരാണ്. ബ്രാഹ്മണരിലെ സ്ത്രീപുരുഷന്മാര്‍ക്കിടയിലും ഈ വ്യത്യാസം കാണാം. എന്നാല്‍, വൈശ്യര്‍ക്കിടയില്‍ ഈ വര്‍ണാന്തരം കാണാനില്ല. തമിഴ്‌നാട്ടിലെ ബ്രാഹ്മണരും സൗരാഷ്ട്രരും യാദവരേക്കാള്‍ വെളുത്തവരാണ്. ആന്ധ്രയിലെ കാപ്പു, നായിഡു, റെഡ്ഡി എന്നീ കര്‍ഷക വിഭാഗങ്ങള്‍ക്കും മിക്കവാറും ഒരേ നിറമാണ് കാണുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss