|    Jun 23 Sat, 2018 3:56 pm
FLASH NEWS
Home   >  National   >  

തൊപ്പി വലിച്ചൂരി, മുഖത്തടിച്ചു;ഇസ്‌ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

Published : 26th April 2018 | Posted By: mi.ptk

ലഖ്‌നൗ:ഇസ്‌ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം.

ഇസ് ലാം മതം സ്വീകരിച്ച പവന്‍ കുമാര്‍ എന്ന 25 കാരനെയാണ് ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും നിര്‍ബന്ധിച്ച് താടിവടിക്കുകുയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ യുവാവ് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.ദലിതര്‍ക്ക് നേരെയുള്ള ഉന്നത ജാതിയില്‍പെട്ടവരുടെ മോശം സമീപനംമൂലമാണ് ഇസ് ലാം മതം സ്വീകരിച്ചതെന്ന് പവന്‍ കുമാര്‍ പറഞ്ഞു.എന്നാല്‍ ഇയാള്‍ ഹിന്ദുമതത്തിലേക്ക് തിരുച്ചുവന്നുവെന്നാണ് ബജ് രംഗ്ദള്‍ പ്രവര്‍ത്തകരുടെ അവകാശവാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss