|    Jan 17 Tue, 2017 3:39 am
FLASH NEWS

തൊണ്ടിമ്മല്‍ സ്‌കൂളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Published : 20th October 2016 | Posted By: SMR

മുക്കം: അഗസ്ത്യന്‍ മുഴി തൊണ്ടിമ്മല്‍ സ്‌കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടേയും സ്‌കൂളിന്റേയും പാചകപുരയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാവിലെ 10 മണിയോടെ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ലീക്കായി പൊട്ടിത്തെറിക്കുകയായിരുന്നു. ലീക്കായ സിലിണ്ടറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വ്യാപിച്ചതോടെ തൊട്ടടുത്ത് കത്തികൊണ്ടിരുന്ന അടുപ്പില്‍ നിന്നും തീ പടരുകയായിരുന്നു. ഇതിന് തൊട്ടടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ മാറ്റിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 20 മിനിട്ടോളം കത്തിയ സിലിണ്ടര്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു.  അധ്യാപകരും മറ്റും ചേര്‍ന്ന് വെള്ളം കോരി ഒഴിച്ച് തീ അണക്കാന്‍ ശ്രമിച്ചങ്കിലും മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌കൂളിലെ പാചകപ്പുര പൂര്‍ണമായും കത്തിനശിച്ചു. നാല് ചാക്ക് അരി, പയര്‍ എന്നിവക്ക് പുറമെ ഓഫിസ് മുറിയിലെ രണ്ട് കംപ്യൂട്ടറുകള്‍, മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍, വയറിങ് എന്നിവയും അഗ്‌നിക്കിരയായി. വിറക് മാത്രമുപയോഗിച്ച് പാചകം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും സിലിണ്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്‌കൂളില്‍ സൗകര്യമില്ലന്നും പ്രധാനാധ്യാപിക പറഞ്ഞു. വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് രക്ഷിതാക്കളും അധ്യാപകരും. വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ പേടിച്ചരണ്ട കുട്ടികളെ ഉടന്‍ വീട്ടിലേക്ക് കൊണ്ട് പോയി. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, എഇഒ ലൂക്കോസ് മാത്യു, ഭാരത് ഗ്യാസ് അധികൃതര്‍ എന്നിവരും സ്ഥലത്തെത്തി. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക