|    Jan 24 Tue, 2017 12:28 am

തൊണ്ടര്‍നാട് വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാവുന്നു

Published : 27th August 2016 | Posted By: SMR

മാനന്തവാടി: ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോറോത്ത് അനുവദിച്ച വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാവുന്നു. 29ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വെള്ളമുണ്ട, തവിഞ്ഞാല്‍ സെക്ഷനുകള്‍ വിഭജിച്ചാണ് പുതിയ സെക്ഷന്‍ രൂപീകരിച്ചിരിക്കുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം, നിരവില്‍പ്പുഴ, പക്രംന്തളം, പാലേരി മക്കിയാട്, ചുരുളി, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇരുമനത്തൂര്‍, കാരച്ചാല്‍, ചേരിയമൂല എന്നീ പ്രദേശങ്ങള്‍ പുതിയ ഓഫിസിന് കീഴില്‍ വരും.
7,608 ഉപഭോക്താക്കളുണ്ടാവും. 48 ട്രാന്‍സ്‌ഫോമറുകള്‍, 69.2 കിലോമീറ്റര്‍ 11 കെവി ലൈന്‍, 344 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈന്‍ എന്നിവ ഉള്‍പ്പെടും. നിലവില്‍ വെള്ളമുണ്ട സെക്ഷനില്‍ ബില്ലടയ്ക്കാന്‍ തൊണ്ടര്‍നാട് പ്രദേശവാസികള്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. പുതിയ ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. ജീവനക്കാര്‍ക്കും ഉപകാരപ്പെടും. കോറോം സ്വദേശി കുന്നന്‍ ജാഫര്‍, പിതാവ് അമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ഓഫിസ് നിര്‍മാണത്തിനായി 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു, വികസനകാര്യ ചെയര്‍മാന്‍ വി സി സലീം, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ എസ് അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി ജി ബിനു, കെ എ ഹിഷാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക