|    Apr 29 Sat, 2017 10:58 pm
FLASH NEWS

തൊണ്ടര്‍നാട് മോഷണ പരമ്പര: പ്രതികള്‍ പിടിയില്‍

Published : 10th November 2016 | Posted By: SMR

മാനന്തവാടി: തൊണ്ടര്‍നാട് കോറോത്തെയും നിരവില്‍പ്പുഴയിലെയും കടകളിലും വിവിധ സ്ഥാപനങ്ങളിലും മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ഇരിട്ടി സ്വദേശികളായ വിളക്കോട് പേരഞ്ചിവീട് മുബഷീര്‍ എന്ന മുഹ്‌സിന്‍ (23), പയഞ്ചേരിമുക്ക് ചെറുവട്ടി അര്‍ഷാദ് എന്ന അച്ചായി (19) എന്നിവരെയാണ് മാനന്തവാടി സിഐ ടി എന്‍ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്നിനാണ് മോഷണ പരമ്പര അരങ്ങേറിയത്. നിരവില്‍പ്പുഴ ഗാന്ധിഗ്രാം ഷോപ്പ്, തൊട്ടടുത്ത മറ്റൊരു കട, കോറോത്തെ മദ്‌റസ, ഗവ. എല്‍പി സ്‌കൂള്‍, മാവേലിസ്‌റ്റോര്‍, റേഷന്‍കട എന്നിവിടങ്ങളില്‍ നിന്നായി ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, റീചാര്‍ജ് കൂപ്പണുകള്‍, പണം തുടങ്ങിയവയാണ് മോഷ്ടിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിഐയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വെള്ളമുണ്ട എഎസ്‌ഐമാരായ അജിത്, ഭാസ്‌കരന്‍, സിപിഒമാരായ നൗഷാദ്, ഹക്കീം, ബിജു, അനീഷ്,് ഉസ്മാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് കോടതിയില്‍ ഹാജരാക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day