|    Oct 19 Fri, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൊണ്ടയില്‍ ബലൂണ്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Published : 9th September 2017 | Posted By: fsq

 

കാസര്‍കോട്: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്-ദയകുമാരി ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. സഹോദരി ദീക്ഷയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സഹോദരി ദീക്ഷയില്‍ നിന്നു തട്ടിപ്പറിച്ച ബലൂണ്‍ പൊട്ടുകയും ഇതു പിടിച്ചുവാങ്ങാനായി സഹോദരി ഓടിവരുന്നത് കണ്ട ആദിത്യന്‍ ഉടന്‍ ബലൂണ്‍ വായിലിടുകയുമായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss