|    Jan 21 Sat, 2017 2:06 pm
FLASH NEWS

തൊട്ടതെല്ലാം പൊന്നാക്കി റിനു റസാഖ്

Published : 29th February 2016 | Posted By: SMR

വടകര: തിരുവള്ളൂരില്‍ നടക്കുന്ന ബി-സോണ്‍ കലോല്‍സവത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി റിനുറസാഖ്. കലോല്‍സവത്തിലെ വിവിധ മല്‍സരയിനങ്ങളില്‍ പങ്കെടുക്കുന്ന ഫാറൂഖ് കോളജിലെ ഫസ്റ്റ് ഇയര്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ റിനു റസാഖ് സിനിമയില്‍ പ്രവര്‍ത്തിച്ച പരിചയത്തിലാണ് ബി-സോണിലെത്തിയത്. വെസ്‌റ്റേണ്‍ സോളോ, മാപ്പിളപ്പാട്ട് ഗ്രൂപ്പ് എന്നിവയില്‍ ഒന്നാം സ്ഥാനമാണ് റിനു കരസ്ഥമാക്കിയത്. ഇന്ന് നടക്കുന്ന ഗാനമേളയിലും ഒന്നാം സ്ഥാനം നിലനിര്‍ത്താമെന്ന വിശ്വാസത്തിലാണ് റിനു. കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയിലെ സ്ത്രീസ്വരം നല്‍കിയത് റിനു റസാഖാണ്. കൂടാതെ മൂന്നോളം സിനിമകളിലും റിനു തന്റെ സ്വരമാധുര്യം അറിയിച്ചിട്ടുണ്ട്.
മീഡിയാ വണ്‍ പതിനാലാം രാവിലെ റണ്ണറപ്പ്, അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ ജൂനിയറില്‍ 2010ലെ ജേതാവ് എന്നിങ്ങനെ പുരസ്‌കാരം വാരിക്കൂട്ടിയ റിനു മലപ്പുറം മഞ്ചേരിയിലെ കരിപ്പാലില്‍ അബ്ദുറസാഖിന്റെയും ത്വാഹിറയുടെയും മകളാണ്. ഒരു ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴുണ്ടായ പരിചയത്തില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് റിനു റസാഖിനെ സിനിമാ സംഗീതലോകത്തേക്ക് നയിച്ചത്. അവസാനമായി പാടിയ സിനിമാ പാട്ടിനെ കുറിച്ചോര്‍ക്കുമ്പോള്‍ അന്തരിച്ച സംവിധായകന്‍ രാജു പിള്ളയെ നേരില്‍ കണാനായില്ലെന്ന സങ്കടമാണ് റിനു മാധ്യമ പ്രവര്‍ത്തകരോട് പങ്കുവച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക