|    May 25 Thu, 2017 12:44 pm
FLASH NEWS

തൊടുവക്കാട് മേഖലയില്‍ തരിശ്ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കും

Published : 26th September 2016 | Posted By: SMR

ഏഴംകുളം: തൊടുവക്കാട് മേഖലയില്‍ തരിശുഭൂമിയില്‍ കൃഷി വ്യാപിപ്പിക്കുവാനുള്ള തീരുമാനവുമായി കാര്‍ഷിക സെമിനാര്‍. ഏഴംകുളം ഗ്രാമപഞ്ചായത്ത് മുന്നാം വാര്‍ഡ് വികസനസമിതിയുടേയും ഏഴംകുളം കൃഷിഭവന്റെയും ആഭിമുഖ്യത്തി ല്‍ തൊടുവക്കാട്ട് സംഘടിപ്പിച്ച കാര്‍ഷിക സെമിനാറിലാണ് തരിശുഭൂമിയില്‍ നെല്‍കൃഷിയുള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപിപ്പിക്കുവാനുള്ള തീരുമാനം എടുത്തത്.
നിലവില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡില്‍ 4 ഏക്കറിലായി നടപ്പാക്കി വരുന്ന ജൈവപച്ചക്കറികൃഷി എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. തൊടുവക്കാട് സെന്റ്‌മേരീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സെമിനാര്‍ അടൂര്‍ താലൂക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി സുരേഷ് ഉദ്ഘാടനം ചെയതു. ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡിലെ മികച്ച കര്‍ഷകരെ തൊടുവക്കാട് സെന്റ് മേരീസ് കത്തോലിക്കാപള്ളി വികാരി ഫാ. തോമസ് മരോട്ടിമൂട്ടില്‍ ആദരിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍ഷക പെന്‍ഷന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ മോഹന്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം ബീനാബാബുജാന്‍, പറക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എ ലത്തീഫ്, കൃഷി ഓഫിസര്‍ സുനില്‍ വര്‍ഗീസ്, കൃഷി അസിസ്റ്റന്റ് നജീവ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day