|    Jul 17 Tue, 2018 7:24 pm
FLASH NEWS

തൊടുപുഴ സിഐയും കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള വാക്കേറ്റം : അറസ്റ്റെന്ന് എസ്‌ഐ; വേണ്ടെന്ന് ഐജി, കെപിസിസി നിര്‍വാഹകസമിതി അംഗത്തെ വിട്ടയച്ചു

Published : 23rd September 2017 | Posted By: fsq

 

തൊടുപുഴ: തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ സിഐ എന്‍ ജി ശ്രീമോനും കെപിസിസി നിര്‍വാഹകസമിതി അംഗം സി പി മാത്യുവും വാക്കേറ്റമുണ്ടായ സംഭവത്തില്‍ നാടകീയരംഗങ്ങള്‍. മറ്റൊരു കേസില്‍ സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ നിര്‍വാഹക സമിതി അംഗം സി പി മാത്യുവിനെ അറസ്റ്റ് ചെയ്തതായി ആദ്യം എസ്‌ഐ അറിയിച്ചു. എന്നാല്‍ ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കി സി പി മാത്യുവിനെ വിട്ടയക്കുകയായിരുന്നു. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരിലാണ് കെപിസിസി നിര്‍വാഹകസമിതി അംഗം സി പി മാത്യുവിനെ പ്രതിയാക്കി പോലിസ് കേസെടുത്തത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സി പി മാത്യുവിനോട് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ സ്‌റ്റേഷനിലെത്തി ഒപ്പിടാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഒപ്പിട്ട് മടങ്ങുന്നതിനിടെ സി പി മാത്യുവും തൊടുപുഴ സിഐ എന്‍ ജി ശ്രീമോനുമായി വാക്കേറ്റമുണ്ടായി. ഇതോടെ സിഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്നലെ രാവിലെ സ്‌റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയാണെന്ന് എസ്‌ഐ പറഞ്ഞിരുന്നു. അറസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മധ്യമേഖല റേഞ്ച് ഐജി പി.വിജയന്റെ ഫോണ്‍ സന്ദേശമെത്തിയത്. കേസിന്റെ അന്വേഷണം തൊടുപുഴ ഡിവൈഎസ്പിക്ക് കൈമാറിയതായും അറസ്റ്റ് ഒഴിവാക്കാനുമായിരുന്നു നിര്‍ദേശം. സംഭവമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ്് സന്നാഹവും സ്‌റ്റേഷനിലുണ്ടായിരുന്നു. അതേസമയം, സി പി മാത്യുവിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഡിസിസി നേതൃത്വവും ഏറെ പണിപ്പെട്ടതായി വിവരമുണ്ട്.  കേസില്‍ അറസ്റ്റ് ചെയ്താ ല്‍ സി പി മാത്യുവിന് ഗുണകരമാവുമെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് ക്ഷീണമാവുമെന്നും കരുതിയാണത്രേ ഇവര്‍ ഇടപെട്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത ഒരാള്‍ പോലിസ് സ്‌റ്റേഷനിലെത്തിയിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss