|    Dec 17 Sun, 2017 11:48 am
FLASH NEWS

തൊടുപുഴ ഷാഡോ പോലിസ് ടീമിനെ ചൊല്ലി ഭിന്നസ്വരം

Published : 19th November 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസ് ത്രിശങ്കുവില്‍. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായും വിവരമുണ്ട്. ടീമിനെ പിരിച്ചുവിട്ടെന്നാണ് തൊടുപുഴ ഡിവൈഎസ്പി നല്‍കുന്ന വിവരം. ഇത് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌ക്വാഡ് ഡിവൈഎസ്പി തന്നെ പിരിച്ചുവിട്ടെന്നാണ് ജില്ലാ പോലിസ് മേധാവി പറയുന്നത്.ഇതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അദേഹം പറഞ്ഞു.അതേസമയം, ടീമിനെ സംബന്ധിച്ച തര്‍ക്കം മൂലം സമീപകാലത്ത് നടന്ന മോഷണകേസുകളുടെ അന്വേഷണവും വഴിമുട്ടി.ഷാഡോ പോലിസിലെ ആറ് പോലിസുകാര്‍ മാതൃപോലിസ് സ്റ്റേഷനിലേയ്ക്ക് മടങ്ങേണ്ട സ്ഥിതിയിലാണ്. സ്‌ക്വാഡ് പിരിച്ചുവിട്ടതിനു പിന്നില്‍ ചിലരുടെ വ്യക്തി താല്‍പര്യമാണെന്നാരോപിച്ച് ഒരു വിഭാഗം പോലിസുകാര്‍ രംഗത്തെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൊടുപുഴ ഷാഡോയ്ക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത്. ഇതിനിടയിലാണ് അപ്രതീക്ഷതമായ പിരിച്ചുവിടല്‍. മുന്നറിയിപ്പില്ലാതെയാണ് സംസ്ഥാനത്തെ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഷാഡോ പോലിസിനെ പിരിച്ചുവിട്ടത്. സമീപ കാലത്ത് ഷാഡോ പോലിസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പിരിച്ചുവിടലെന്നാണ് ഉന്നത പോലിസ് വിശദീകരണം. എന്നാല്‍ ആരോപണങ്ങളെകുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങളൊന്നും റിപോര്‍ട്ട് നല്‍കിയിട്ടുമില്ല. സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലിസുകാരന്റെ പേര്‍ ഗുഡ്‌സര്‍വീസ് എന്‍ട്രി ശുപാര്‍ശയില്‍ നിന്നു മനപ്പൂര്‍വം ഒഴിവാക്കിയതായും ആക്ഷേപമുയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss