|    Nov 15 Thu, 2018 6:52 pm
FLASH NEWS

തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ കൈയേറ്റം ഒഴിപ്പിച്ചു

Published : 22nd March 2018 | Posted By: kasim kzm

തൊടുപുഴ: മല്‍സ്യ പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള റോഡ് കൈയേറി നിര്‍മിച്ച പെട്ടിക്കട പൊളിച്ചു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ നേതൃത്വത്തിലാണ്  കട പൊളിച്ച്  മാറ്റിയത്. നഗരസഭക്കുള്ളിലെ പ്രധാന റോഡുകളില്‍ ഗതാഗത കുരുക്കു വര്‍ധിക്കുന്നതായി പരാതി ലഭിച്ചതിനേതുടര്‍ന്നാണ് നടപടി. ജങ്ഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും പെട്ടിക്കടകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ കട സ്ഥാപിച്ചവര്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണമെന്ന് കാട്ടി നോട്ടിസ് നല്‍കിയിരുന്നു.  എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാര്‍ക്കറ്റ് റോഡിലെ കട നീക്കം ചെയ്യാന്‍ നടത്തിപ്പുകാരന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ കട ബലമായി ഒഴിപ്പിച്ചത്. സംഭവമറിഞ്ഞ് നിരവധിയാളുകളും സ്ഥലത്ത് തടിച്ച് കൂടി.  ആദ്യം കടയുടമ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് കട പൊളിച്ച് നീക്കാമെന്ന് ഇയാള്‍ സമ്മതിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss