|    Feb 26 Mon, 2018 1:17 am
FLASH NEWS

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ രണ്ടുമുതല്‍

Published : 31st January 2017 | Posted By: fsq

 

തൊടുപുഴ: ചലച്ചിത്രാസ്വാദകര്‍ക്ക് സിനിമയുടെ വിരുന്നൊരുക്കി നാലു ദിവസം നീളുന്ന പതിനൊന്നാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ട് മുതല്‍  ഐശ്വര്യ തീയേറ്റര്‍ കോംപ്ലക്‌സില്‍ നടക്കും.ആറ് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയങ്ങളായ 17 ചലച്ചിത്രങ്ങളും 20 ഹ്രസ്വ   ചിത്രങ്ങളും നാലുദിവസങ്ങളിലായി കോംപ്ലക്‌സിലെ ലയ, ദയ തീയറ്റേറുകളില്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരവും സമാപന ചിത്രമായി സംസ്‌കൃത ചലച്ചിത്രം ഇഷ്ടിയും പ്രദര്‍ശിപ്പിക്കും. ‘ഇഷ്ടി’യുടെ കേരളത്തിലെ ആദ്യപ്രദര്‍ശനം കൂടിയാണ്. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.  ‘ജലം-അമൂല്യം’ എന്ന കാംപെയിനിങ്ങോടെയാണ് ഈ വര്‍ഷം ചലച്ചിത്രമേള നടക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ രാവിലെ ബെന്‍ (മലയാളം) എന്ന സിനിമയോടെ പ്രദര്‍ശനം ആരംഭിക്കും.  രണ്ടുമണിക്ക് നോ മാന്‍സ് ലാന്‍ഡ് (ബോസ്‌നിയ), വൈകിട്ട് 6.30 ന് കാടുപൂക്കുന്ന നേരം, രാത്രി 8.45ന് മച്ചാന്‍ (ശ്രീലങ്ക) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.മൂന്നിന് രാവിലെ 10.30 ന് ടാ ന്‍ജറിന്‍സ് (ജോര്‍ജിയ),      2 മണിക്ക് ദി പാസ്റ്റ് (ഫ്രാന്‍സ്), 6 മണിക്ക് കമ്മട്ടിപ്പാടം (മലയാളം), രാത്രി 9 മണിക്ക് കോര്‍ട്ട് (മറാത്തി) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.  മൂന്നാം ദിവസം രാവിലെ 10 മണിക്ക് ടെന്‍ കമാന്‍ഡ്‌മെന്റ്‌സ് (ഡടഅ), 2 മണിക്ക് നോ (ഫ്രാന്‍സ്), വൈകിട്ട് 6 മണിക്ക് മണ്‍റോതുരുത്ത് (മലയാളം), രാത്രി 9 മണിക്ക് യംഗ് ആന്‍ഡ് ബ്യൂട്ടിഫുള്‍ (ഫ്രാന്‍സ്) എന്നിവ പ്രദര്‍ശിപ്പിക്കും.  സമാപന ദിവസമായ അഞ്ചിന് ലയ തീയറ്ററില്‍ 10 മണിക്ക് നിഴലി (മലയാളം), വൈകിട്ട് 6.30 ന് ഇഷ്ടി (സംസ്‌കൃതം), 9 മണിക്ക് നോട്ട് ഇന്‍ ടെല്‍ അവീവ് (ഇസ്രയേല്‍) എന്നിവയും ദയ തീയറ്ററില്‍ രാവിലെ 10.30 ന് കന്ധ (കന്നട), 2 മണിക്ക് കുന്നിറങ്ങി വരുന്ന ജീപ്പ്    (മലയാളം) എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.  അന്നേ ദിവസം തന്നെ ഉച്ചക്ക് 12 മുതല്‍ ഹ്രസ്വചിത്ര മത്സരത്തിലെ എന്‍ട്രി സിനിമകളും ലയ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ നാലുദിവസങ്ങളിലും വൈകിട്ട് കലാപരിപാടികളും നാലിന് വൈകിട്ട് 4 മണിക്ക് ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടിന് വൈകിട്ട് 5 മണിക്ക് ഐശ്വര്യ തീയേറ്റര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അദ്ധ്യക്ഷത വഹിക്കും.പി ജെ ജോസഫ് എം.എല്‍.എ.ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.  ചലച്ചിത്ര സംവിധായകന്‍ കലവൂര്‍ രവികുമാര്‍ മുഖ്യാതിഥിയാകും.ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഐ ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തും.സമാപന സമ്മേളനത്തില്‍ തൊടുപുഴ ഫിലം സൊസൈറ്റി പ്രസിഡന്റ് എന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍.എം.എല്‍.എ. ഇ.എം. ആഗസ്തി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഡോ.ജി. പ്രഭ മുഖ്യപ്രഭാഷണം നടത്തും.  ഹ്രസ്വചിത്ര മത്സരത്തിന്റെ അവാര്‍ഡ് പ്രഖ്യാപനം സംവിധായകന്‍ ദിലീഷ് നായര്‍ നിര്‍വ്വഹിക്കും. സംവിധായകന്‍ അരുണ്‍രാജ് കര്‍ത്ത ജൂറി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചലച്ചിത്ര സംവിധായകന്‍ സോളമന്‍.കെ.ജോര്‍ജ്ജ് അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. നാലുദിവസങ്ങളിലായി നടക്കുന്ന എല്ലാ പ്രദര്‍ശനങ്ങള്‍ക്കും കൂടി നൂറ് രൂപയുടെ രജിസ്‌ട്രേഷന്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 50രൂപയാണ് ഫീസ്. ചലച്ചിത്രമേള നടക്കുന്ന ദിവസങ്ങളിലും തീയറ്ററില്‍ രജിസ്‌ട്രേഷനു വേണ്ട സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സഫിയ ജബ്ബാര്‍ (നഗരസഭാ ചെയര്‍പേഴ്‌സണ്‍), എന്‍ രവീന്ദ്രന്‍) ഫിലിം സൊസൈറ്റി പ്രസിഡന്റ്), എം എം മഞ്ജുഹാസന്‍ (ഫിലിം സൊസൈറ്റി സെക്രട്ടറി), യു എ രാജേന്ദ്രന്‍ (വൈസ് പ്രസിഡന്റ്), വി വി രമേഷ് (ജോ. സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss