|    Oct 15 Mon, 2018 2:15 pm
FLASH NEWS

തൊടുപുഴ-പുളിയന്മല സംസ്ഥാനപാത നന്നാക്കി ഒരാഴ്ചയ്ക്കകം പൊളിഞ്ഞു

Published : 9th January 2017 | Posted By: fsq

കട്ടപ്പന: നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലെ ഹില്‍ടോപ്പ് മുതല്‍ പാറക്കടവ് വരെയുള്ള തകര്‍ന്ന റോഡ് പിഡബ്ല്യുഡി നന്നാക്കിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ടാറിംഗ് ഭാഗികമായി ഇളകികിടക്കുകയാണ്. ടാറിംഗിന് ഉയോഗിച്ചിരുന്ന ചരലുകള്‍ ഇളകി റോഡില്‍ കിടക്കുന്നതിനാല്‍ ബൈക്ക് യാത്രികര്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. 572072 രൂപ മുതല്‍ മുടക്കിയാണ് പിഡബ്ല്യുഡി ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്. കൊടും വളവുകള്‍ നിറഞ്ഞ ഈ ഭാഗത്തെ റോഡ് തകര്‍ന്ന് കിടന്നിരുന്നതിനാല്‍ വലുതും ചെറുതുമായ അപകടങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.മണ്ഡലകാലത്ത് തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ അന്യ സംസ്ഥാന അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതും ഇത് വഴിയാണ്.റോഡിന്റെ ഇരുവശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ക്കായി ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒരാഴ്ചയ്ക്കകം റോഡ് തകര്‍ന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss