|    Feb 20 Tue, 2018 3:27 pm
FLASH NEWS

തൊടുപുഴ പഴയ സ്റ്റാന്റിലെ കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നു

Published : 15th January 2017 | Posted By: fsq

 

തൊടുപുഴ: പഴയ ബസ് സ്റ്റാന്‍ഡിലെ കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.ഈ മാസം ഇരുപതിനുള്ളില്‍ ഒഴിവാകാന്‍ ഇവിടുള്ള ആറോളം കച്ചവട സ്ഥാപനങ്ങള്‍ നഗരസഭ രേഖാമൂലം കത്ത് നല്‍കി.പഴയബസ് സ്റ്റാന്‍ഡിലെ കോംപ്ലക്‌സില്‍ കച്ചവടം നടത്തിയവരാണ് ഇവരെല്ലാം. ബസ് സ്റ്റാന്‍ഡ് കോതായിക്കുന്നിലേക്ക് മാറ്റിയപ്പോള്‍ റവന്യു ടവറിനായി സ്ഥലം ഹൗസിങ് ബോര്‍ഡിന് വിട്ടു നല്‍കി. റവന്യു ടവറിലെ 10000 സ്‌ക്വയര്‍ ഫീറ്റ് നഗരസഭ ഓഫീസിനായി വിട്ടു നല്‍കും എന്ന ധാരണയിലായിരുന്നു പദ്ധതി വിഭാവനം ചെയ്ത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് ഒഴിയാമെന്ന ധാരണയില്‍ കച്ചവടസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു.അതിനാല്‍ തന്നെ വാടകചീട്ടോ ലൈസന്‍സോ ഇവര്‍ക്ക് ഉണ്ടായിരുന്നില്ല.എന്നാല്‍ പദ്ധതി ഉപേക്ഷിച്ചതോടെ നഗരസഭ സ്ഥലം തിരിച്ചേറ്റെടുത്തു.ഇവിടെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ തീരുമാനിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് ഇവരോട് ഒഴിവായിത്തരാന്‍ ആവശ്യപ്പെട്ടത്. 20വരെ ഒഴിയാന്‍ സമയം നല്‍കണമെന്ന് കച്ചവടക്കാര്‍ വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. ഒരു സ്ഥാപനം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലില്‍ അപേക്ഷയും നല്‍കി. ഇതിനെ തുടര്‍ന്നാണ് 20എന്നതീയതി തീരുമാനിക്കുന്നത്.പുതിയ ഷോപ്പിങ് കോംപ്ലക്‌സ് വരുമ്പോള്‍ ഈ കച്ചവടക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാമെന്നാണ് നഗരസഭയുടെ വാഗ്ദാനം.ഉടന്‍ തന്നെ നഗരസഭയുടെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നഗരസഭ പദ്ധതി തയ്യാറാക്കി വരികയാണ്.ഇതിനായി കയ്യേറ്റ ഭൂമി കണ്ടെത്താന്‍ സര്‍വ്വേ നടത്തുന്നതിനായി ജില്ലാ കലക്ടര്‍ക്ക് നഗരസഭ നിവേദനം നല്‍കിയിരുന്നു.സര്‍വ്വേ നടത്തിയ ശേഷം നഗരസഭയുടെ ഭൂമി കയ്യേറിയവരെ പൂര്‍ണ്ണമായി ഒഴിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്.പദ്ധതി അട്ടിമറിക്കാന്‍ രാഷ്ട്രിയ കക്ഷികള്‍ ശ്രമം നടത്തുന്നതായി നഗരസഭയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ തന്നെയാണ് കൗണ്‍സില്‍ തീരുമാനം.നഗരസഭ പരിധിക്കുള്ളില്‍ അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തുന്നവരെ കണ്ടെത്തി അവരില്‍ പിഴ ഈടാക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.നിരവധി കെട്ടിടങ്ങളില്‍ നിന്നായി വന്‍തുക ലഭിക്കാനുള്ളതായി കണ്ടെത്തിയിരുന്നു.എന്നാല്‍ കണക്കെടുപ്പ് നടത്തിയശേഷം നികുതി പിരിക്കാനുള്ള നീക്കം അട്ടിമറിക്കപെട്ടു.ലക്ഷകണക്കിനു രൂപയാണ് ഇത്തരത്തില്‍ നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss