|    Mar 24 Fri, 2017 9:46 pm
FLASH NEWS

തൊടുപുഴ നഗരസഭാ പദ്ധതി ആഗസ്ത് ഒന്നുമുതല്‍

Published : 30th July 2016 | Posted By: SMR

തൊടുപുഴ: എല്ലാവര്‍ക്കും നിയമസാക്ഷരതയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്ന സംസ്ഥാനത്തെ ആദ്യ മുനിസിപ്പാലിറ്റിയാകാനുള്ള പദ്ധതിക്ക് ആഗസ്ത് ഒന്നിനു തുടക്കമാകും.ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി,ജില്ലാ കോടതി,ബാര്‍ അസോസിയേഷന്‍,ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞമാണ് അടുത്തമാസം ഒന്നിനു തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ പി ജെ ജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും.ജില്ലാ ജഡ്ജി ജോര്‍ജ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും.ഒരു മാസം നീണ്ട പരിപാടി ആഗസ്ത് 30നു സമാപിക്കും.നിയമ സാക്ഷരതാ യജ്ഞം പൂര്‍ത്തിയായതിനു ശേഷം മുനിസിപ്പാലിറ്റിയില്‍ മെഗാ അദാലത്ത് നടത്തും.
തൊടുപുഴയിലെ ചേരികളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാര്‍ അറിയിച്ചു.മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകളിലെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലെ റഡിഡന്റ്‌സ് അസോസിയേഷന്‍,ഗ്രന്ഥശാലകള്‍,കുടുംബശ്രീ,ബാലസഭകള്‍,എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച അഭിഭാഷകരെത്തി ക്ലാസുകള്‍ എടുക്കും.സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ നിയമത്തെക്കുറിച്ച് അജ്ഞരാണ്.ഇവരെ ക്ലാസുകളിലൂടെ ബോധവാന്‍മാരാക്കും.ഇതോടെ നിയമസഹായം ഏല്ലാവരിലേക്കുമെത്തും.ഇതാണ് സാക്ഷരത യഞ്ജത്തിന്റെ ലക്ഷ്യമെന്ന്  ജില്ലാ സബ് ജഡ്ജ് ടി പി പ്രഭാഷ്‌ലാല്‍ പറഞ്ഞു.തൊടുപുഴയ്ക്ക് ശേഷം പദ്ധതി മറ്റുസ്ഥലങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും അദേഹം അറിയിച്ചു.
നിയമസഹായം ലഭിക്കാതെ ജില്ലയില്‍ നിരവധി ക്രിമിനല്‍,സിവില്‍,പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നതായും അദേഹം അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായര്‍, കൗണ്‍സിലര്‍മാരായ ആര്‍ ഹരി,രേണുക രാജശേഖരന്‍,അഡ്വ.ജോസി ജേക്കബ് പങ്കെടുത്തു.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക