|    Oct 19 Fri, 2018 3:38 pm
FLASH NEWS

തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ ബഹളം ; വാഗ്വാദം പദ്ധതികളില്‍ തുക വകയിരുത്തിയതിനെ ചൊല്ലി

Published : 12th September 2017 | Posted By: fsq

 

തൊടുപുഴ: തുക വകയിരുത്തിയ പദ്ധതികളുടെ പട്ടികയില്‍ മൂന്ന് പദ്ധതികള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ ബഹളം. ധനകാര്യ കമ്മീഷന്‍ അനുവദിച്ച 42.79 ലക്ഷം രൂപ വീതം വയ്ക്കുന്നതിനെച്ചൊല്ലിയാണ് യോഗത്തില്‍ മുറുമുറുപ്പുണ്ടായത്. 12ാം വാര്‍ഡിലെ കോളനിക്ക് സംരക്ഷണഭിത്തി 7 ലക്ഷം, കോലാനി ചേരിയുടെ സംരക്ഷണഭിത്തി 5 ലക്ഷം, 15ാം വാര്‍ഡിലെ അങ്കണവാടിക്കും പ്ലാസ്റ്റിക് ഷ്രെഡിഹ് യൂനിറ്റിനുമായി സ്ഥലമേറ്റെടുക്കല്‍ 8 ലക്ഷം, പൈപ്പ് കമ്പോസ്റ്റ് 8 ലക്ഷം, നാലാം വാര്‍ അംങ്കണവാടി സ്ഥലമെടുപ്പ് 4 ലക്ഷം, 13ാം വാര്‍ഡിലെ കുടിവെള്ള പദ്ധതി 5 ലക്ഷം, ക്രമറ്റോറിയം 5 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയത്. തുക വകയിരുത്താനായി തയ്യാറാക്കിയ പട്ടികയില്‍ മൂന്ന് പദ്ധതികള്‍ കൂടി ചേര്‍ക്കണമെന്ന എല്‍ഡിഎഫ് നിലപാട് യുഡി എഫും ബിജെപിയും എതിര്‍ത്തു. ഇതോടെ രൂക്ഷമായ വാഗ്വാദമാണുണ്ടായത്. വിഷയത്തില്‍ സമവായമുണ്ടാകാത്തതിനാല്‍ വോട്ടിനിട്ട് ആദ്യത്തെ പട്ടിക തന്നെ അംഗീകരിക്കുകയായിരുന്നു. നഗരസഭയ്ക്ക് ലഭിക്കേണ്ട ധനകാര്യ കമ്മീഷന്‍ അവാര്‍ഡില്‍ കുറവ് വന്ന തുകയായ 42.79 ലക്ഷം രൂപ സര്‍ക്കാര്‍ ഈ മാസം അനുവധിച്ചിരുന്നു. പൈപ്പ് കമ്പോസ്റ്റും കുടിവെള്ള പദ്ധതികളും ഉള്‍പ്പടെ എട്ട് പദ്ധതികള്‍ക്കായി തുക കൗണ്‍സില്‍ വകയിരുത്തി. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും അംഗീകരിക്കാന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല.ഒളമറ്റത്തെ നഴ്‌സറി സ്‌കൂള്‍ പൊളിച്ചു പണിയാനായി പൈപ്പ് കമ്പോസ്റ്റിന് വകയിരുത്തിയ തുക മാറ്റണമെന്നായിരുന്നു കൗണ്‍സിലര്‍ാമാരുടെ ആവശ്യം. എന്നാല്‍ യുഡിഎഫിന്റേയും ബിജെപിയുടേയും കൗണ്‍സിലര്‍മാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. നഴ്‌സറി സ്‌കൂള്‍ പുതുക്കിപ്പണിയാന്‍ ടെന്‍ഡര്‍ സേവിങ്ങില്‍ നിന്ന് വകയിരുത്താമെന്ന് മുമ്പ് തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഇരു കൂട്ടരുടേയും പക്ഷം. അതിനാല്‍ ധനകാര്യ കമ്മീഷന്‍ അവാര്‍ഡില്‍ നിന്നും ഇതിന് തുക വകയിരുത്തേണ്ട കാര്യമില്ലെന്നും ഇവര്‍ കൗണ്‍സിലില്‍ ഉന്നയിച്ചു. സമവായത്തിലെത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടരും വഴങ്ങിയില്ല. ഇതിനിടെ എല്‍ഡിഎഫിന്റെ ആര്‍ ഹരി അജണ്ട മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. തുടര്‍ന്ന് വിഷയം വോട്ടിനിടുകയും ബിജെപി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആദ്യത്തെ പട്ടികയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 13നെതിരേ 20 വോട്ടിനാണ് ആദ്യത്തെ പട്ടിക അംഗീകരിച്ചത്. അതേസമയം, ചിലരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പദ്ധതികളില്‍ മുന്‍തൂക്കം നല്‍കിയതെന്നും പ്രതിഷേധമുണ്ടെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss