|    May 24 Thu, 2018 12:00 pm

തൊടുപുഴ ഗവ. ഗേള്‍സ് സ്‌കൂളിലും കാര്‍ഷിക ലൈബ്രറിയിലും മോഷണശ്രമം

Published : 15th November 2016 | Posted By: SMR

തൊടുപുഴ: നഗരത്തില്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സാന്നിധ്യമറിയിച്ച് മോഷ്ടാക്കള്‍.ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പിന്നിലുള്ള കാര്‍ഷിക ലൈബ്രറിയിലും മോഷണ ശ്രമം.സ്‌കൂളിലെ ഹെഡ്മാസ്റ്ററിന്റെയും പ്രിന്‍സിപ്പലിന്റെയും മുറികളില്‍ കള്ളന്‍ പ്രവേശിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.സ്‌കൂളില്‍ പത്താം തരം തുല്യതാ കോഴ്‌സിന്റെ ചോദ്യപേപ്പറുകള്‍ ഉണ്ടായിരുന്നെങ്കിലും അതും കവര്‍ന്നില്ല. കാര്‍ഷിക ലൈബ്രറിയുടെ വാതിലിന്റെ താഴ് തുറന്ന് കയറിയശേഷം അകത്തെ വാതില്‍ തുറക്കാനുള്ള ശ്രമവും നടന്നു. മേശയ്ക്കു മുകളിലിരുന്ന ചെറിയ തുക മാത്രമാണ് നഷ്ടമായത്. ഇന്നലെ രാവിലെയാണ് ഇരുസ്ഥലത്തെയും മോഷണ ശ്രമം പുറത്തറിയുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയുടെ കതകിന്റെ അടിഭാഗം സിമന്റ് കട്ട ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. അകത്തു കയറിയ കള്ളന്‍ പണം തിരഞ്ഞു ഫയലുകള്‍ വലിച്ചുവാരിയിട്ടു. അലമാരയും സേഫും തുറക്കാന്‍ ശ്രമം നടത്തി.തുടര്‍ന്ന് ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള പ്രിന്‍സിപ്പലിന്റെ മുറിയും മോഷ്ടാവ് ചവിട്ടിത്തുറന്നു. കാബിനിലേക്ക് ചാടിക്കടക്കന്ന കള്ളന്‍ മേശയിലും കസേരയിലും ചവട്ടിയതിന്റെ പാടുകളുമുണ്ട്.  ഇവിടെയും അലമാര തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രണ്ട് ഓഫിസുകളിലും കംപ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നു.എങ്കിലും ഇവയൊന്നും മോഷ്ടാവ് ശ്രദ്ധിച്ചില്ല. താഴത്തേ നിലയില്‍ നിന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുള്ള ചവിട്ടുപടിയില്‍ മോഷ്ടാവ് മലമൂത്ര വിസര്‍ജനം നടത്തി. താഴത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ മോഷ്ടാവ് കിടന്നതായുള്ള ലക്ഷണങ്ങളുമുണ്ട്. ഇവിടെ നിന്നും ഒരു വസ്ത്രവും ബസ് ടിക്കറ്റുകളും കണ്ടെത്തി. ബസ് ടിക്കറ്റ് പ്രകാരം ഈരാറ്റുപേട്ടയില്‍ നിന്ന് പാലായിലേക്കും, അവിടെ നിന്നും തൊടുപുഴയിലേക്കും എത്തിയതായി കാണുന്നു. ഞായറാഴ്ച ഒമ്പതിനാണ് തൊടുപുഴയില്‍ എത്തിയിരിക്കുന്നതെന്നു ടിക്കറ്റിലെ സമയത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ലൈബ്രറിയിലെ പൂട്ട് കമ്പിയിട്ടാണ് മോഷ്ടാവ് തുറന്നതെന്ന് സംശയിക്കുന്നു. മേശയിലിരുന്ന പൈസയാണ് നഷ്ടമായത്. ലൈബ്രറിയുടെ വായനാ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും പത്രങ്ങളും പുറത്തേക്കു വലിച്ചിട്ട സ്ഥിതിയിലാണ്. ലൈബ്രറിയില്‍ നിന്നു പുറത്തിറങ്ങിയ കള്ളന്‍ പഴയതുപോലെ താഴിട്ട് വാതില്‍ പൂട്ടിയശേഷമാണ് പോയത്. സ്‌കൂളിലും ലൈബ്രറിയിലും കള്ളന്‍ അധിക സമയം ചെലവഴിച്ചതായാണ് സൂചന. ഇരു സ്ഥലത്തു നിന്നും ബീഡിക്കുറ്റികളും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു. സ്‌കൂളിലും ലൈബ്രറിയിലും ഇതിന് മുമ്പും മോഷണ ശ്രമം നടന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss