|    Nov 21 Wed, 2018 10:08 am
FLASH NEWS
Home   >  Kerala   >  

തൊടുപുഴ കൂട്ടക്കൊല: ഒരാള്‍ കൂടി കസ്റ്റഡിയില്‍

Published : 4th August 2018 | Posted By: afsal ph

http://www.thejasnews.com/wp-admin/post-new.php
ഇടുക്കി: തൊടുപുഴ മുണ്ടന്‍മുടി കമ്പകകാനത്ത് കാനയില്‍ കൃഷ്ണനും ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം പാങോട് സ്വദേശിയായ ഒരാളെ ഇന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. പാങ്ങോട് നിന്നും ഷിബു എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പോലിസ് കസ്റ്റഡിയിലുള്ള ആളുകളുടെ എണ്ണം നാലായി. തിരുവനന്തപുരം സ്വദേശികളായ മറ്റ് മൂന്നുപേരെ ചോദ്യംചെയ്യലിനായി ഇന്നലെ ഇടുക്കിയിലെത്തിച്ചു. പിടിയിലായവര്‍ കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് കസ്റ്റഡിയിലുള്ളത്. മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ വിരലടയാളങ്ങള്‍ പൊലീസ് കണ്ടെത്തി. 20 ഓളം വിരലടയാളങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ നാലിലേറെ വിരലടയാളങ്ങള്‍ പുറത്തുനിന്നുള്ളവരുടേതാണെന്ന് പൊലിസ് പറയുന്നു.
ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകത്തിനിടെ സംഘര്‍ഷം ഉണ്ടായിരിക്കാമെന്നും ഇതില്‍ പ്രതികള്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നും പൊലിസ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss