|    Mar 24 Fri, 2017 5:51 pm
FLASH NEWS

തൊടുപുഴ എസ്ബിഐയില്‍ കവര്‍ച്ചാശ്രമം

Published : 17th August 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ ടൗണില്‍ മാതാ ഷോപിങ് ആര്‍കേഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ജില്ലാ ആസ്ഥാന ബ്രാഞ്ചില്‍ മോഷണശ്രമം. ബാങ്കിനുള്ളിലെ കംപ്യൂട്ടര്‍, സ്യൂട്ട്‌കെയ്‌സ് എന്നിവ മോഷ്ടാവ് തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ബാങ്കിന് അവധിയായിരുന്നു. ശനിയാഴ്ച വെളുപ്പിനെ 1.20നാണു മോഷ്ടാവ് ബാങ്കിനുള്ളില്‍ കടന്നത്. ഇന്നലെ രാവിലെയാണു മോഷണശ്രമം നടന്നതായി രാവിലെ ബാങ്കിലെത്തിയ താല്‍ക്കാലിക ജീവനക്കാരന്‍ കണ്ടത്. തൊടുപുഴ പോലിസ് സ്‌റ്റേഷന് 500 മീറ്റര്‍ മാറിയാണു മോഷണശ്രമം നടന്നത്. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നില്‍ തുറന്നുകിടന്ന ജനലില്‍ പ്ലാസ്റ്റിക് കയറിട്ട് സിനിമ സ്റ്റൈലില്‍ സാഹസികമായാണു മോഷ്ടാവ് അകത്തുകടന്നതെന്ന് പോലിസ് അറിയിച്ചു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക