|    Oct 18 Thu, 2018 4:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തൊടുപുഴ അസ്ഹര്‍ : എംബിബിഎസിന് താല്‍ക്കാലിക പ്രവേശന അനുമതി റദ്ദാക്കി

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് താല്‍ക്കാലിക പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഹൈക്കോടതി നടപടി ജുഡീഷ്യല്‍ ചട്ടങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.നേരത്തേ, അല്‍ അസ്ഹര്‍ കോളജിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചാണ് താല്‍ക്കാലിക പ്രവേശനാനുമതി നേടിയിരുന്നത്. ഹൈക്കോടതി ഉത്തരവിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ മെഡിക്കല്‍ കോളജുകള്‍ക്കു പ്രവര്‍ത്തിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹരജിയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരേ തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ റിട്ട് ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss