|    Sep 26 Tue, 2017 3:59 am
FLASH NEWS

തൊടുപുഴയില്‍ 27.5 ലിറ്റര്‍ മദ്യം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ റേഞ്ചും ഇടുക്കി എക്‌സൈസ് സ്‌ക്വാഡും നടത്തിയ വ്യത്യസ്ത പരിശോധനകളിലായി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 27.5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. രണ്ടു പേര്‍ പിടിയിലായി. ഇന്നലെ രാവിലെ നടത്തിയ ഇടുക്കി എക്‌സൈസ് സ്‌ക്വാഡ് പരിശോധനയിലാണ് മദ്യം വില്‍ക്കുന്നതിനിടെ ആദ്യ കേസില്‍ ഒരാള്‍ പിടിയിലായത്. വണ്ണപ്പുറം മുണ്ടന്‍മുടി സ്വദേശി ജോണ്‍സണ്‍ (30) ആണ് 1.5 ലിറ്റര്‍ മദ്യവുമായി കുടുങ്ങിയത്. സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക്കുമാറാണ് കേസ് പിടികൂടിയത്. ഉച്ചയോടെ രണ്ടാമത്തെ കേസില്‍ വണ്ണപ്പുറം ആനമുടി മാമൂട്ടില്‍ ദിലീപാണ് പിടിയിലായത്. ഇയാളുടെ കടയും വീടും അടുത്തടുത്താണ്. വീടിന് സമീപത്തെ വിറകുപുരയില്‍ നിന്നാണ് 5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നാമത്തെ കേസില്‍ കുറുമ്പാലമറ്റത്ത് നിന്ന് 21 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഇവിടെ തോടരികില്‍ ആളൊഴിഞ്ഞ വീട്ടിലെ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. സംഭവത്തില്‍ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ട് കേസുകളും തൊടുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആദ്യ കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാമത്തെ കേസിലെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നാമത്തെ കേസില്‍ വിശദമായ അന്വേഷണം നടന്ന് വരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക