|    Oct 18 Wed, 2017 4:01 am
FLASH NEWS

തൊടുപുഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം

Published : 9th October 2017 | Posted By: fsq

 

തൊടുപുഴ: പട്ടയംകവലയ്ക്കു സമീപം ചിറകണ്ടത്ത് സിപിഎം ഓഫിസ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇന്നലെ വൈകീട്ട് നാലോടെ സിപിഎം മുതലക്കോടം ലോക്കല്‍ കമ്മിറ്റിക്കു കീഴില്‍ ചിറകണ്ടത്തുള്ള ബ്രാഞ്ച് ഓഫിസിനു മുന്നിലായിരുന്നു സംഭവം. ബിജെപിയുടെ ജനരക്ഷാ യാത്രയോടനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയില്‍ പങ്കെടുത്തവര്‍ സിപിഎം ഓഫിസിനു മുന്നിലെത്തിയപ്പോള്‍ പ്രകോപനകരമായി മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനാണ് കേസ്. രണ്ടാം നിലയിലുള്ള ഓഫിസിനു താഴെ സംഘടിച്ച ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ വ്യക്തിപരമായി പേരെടുത്ത് അസഭ്യം വിളിച്ചെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ചിറകണ്ടത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേ ഡിവൈഎഫ്‌ഐ മുതലക്കോടം മേഖലാ കമ്മിറ്റി പോലസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക